ഞാൻ

ആഹ്... എന്റെ സമയമേ ... നഷ്ടപ്പെടുത്തിയ നിമിഷാർദ്ധമേ ... പാതിരാവിൽ എപ്പോഴോ മയങ്ങിയതിന്റെ ഉറക്കച്ചടവോടെ ഉണരുന്നു ... കൈപ്പടയിൽ ഒതുങ്ങിയ മൊബൈൽ സ്ക്രീനിൽ ഒടുങ്ങുന്നു. ഭ്രാന്തൻ പ്രാങ്കുകളിൽ..., ത്രസിപ്പിക്കുന്ന ഗോസിപ്പുകളിൽ ..., മൊബൈൽ ഗയിമുകളുടെ ആലസ്യത്തിൽ.., അരുടെയൊക്കെയോ അടുക്കള വിശേഷങ്ങളുടെ ഒളിക്കൺ കുളിരുകളിൽ ., സോഷ്യൽ മീഡിയയുടെ മലീമസമായ ഉമ്മറപ്പടികളിൽ ഞാനിതാ അലിഞ്ഞില്ലാതാകുന്നു... ഓരോ ദിനവും നഷ്ടമാകുന്നത് എന്റെ ആയുസിലെ ഏടുകളാണെന്ന് ഓർക്കാതെ....