Posts

Showing posts from August, 2018

ജിഹാദിനൊരുങ്ങുക...

Image
   നിലവിളികൾ അവസാനിച്ചിട്ടില്ല. കാമ്പുകളൊഴിയുമ്പോൾ ഇനിയെങ്ങോട്ടെന്ന ആശങ്ക നമ്മുടെ സഹോദരങ്ങളുടെ മുഖങ്ങളിൽ പ്രകടമാണ്. നിസ്വാർത്ഥമതികളുടെ സഹായഹസ്തങ്ങൾ നീളുന്നുവെങ്കിലും പലരുടേയും അവസ്ഥ ഇപ്പോഴും വളരെ ദയനീയ്യമാണ്. വൈദ്യുതി പൂർണ്ണമായും പുനർ സ്ഥാപിക്കപ്പെട്ടിട്ടില്ല. വീടിന്റെ അകത്തും പുറത്തും രൂപപ്പെട്ടിട്ടുള്ള ചെളിക്കൂന കണ്ട ഞെട്ടലിലാണവർ. വെള്ളം സർവത്രയാണെങ്കിലും ശുദ്ധജല ക്ഷാമം എവിടെയും നേരിടുന്നുണ്ട്.    രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസത്തിലും  മുഴുകിയിരുന്ന പലരും കൈ കഴുകി തിരിച്ച് നടക്കുന്ന ഈ സാഹചര്യത്തിൽ പരലോക വിശ്വാസികളായ നാമെങ്ങിനെയാണ് ദൗത്യം പൂർത്തിയാകാതെ പിൻതിരിയുക...? അവസാന വീടും ശുദ്ധിയാകുന്ന വരെ അവസാന വീടും പൂര്‍വ്വസ്തിഥിയിലേക്ക്‌ തിരിച്ചു വരുന്നത് വരെ നമ്മുടെ 'ജിഹാദ്' അവസാനിക്കുന്നില്ല!     നമ്മുടെ നാടിന്റെ പുനർനിർമ്മിതിയിൽ ഭാഗവക്കാവുക...  ത്യാഗസന്നന്ധമായ ജിഹാദിനൊരുങ്ങുക....

ഉഗ്രരൂപിണിയായ് നീ പെയ്തിറങ്ങുമ്പോൾ

Image
ഉഗ്രരൂപിണീ നീയെൻ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തി. നിലക്കാത്ത നിൻ പ്രയാണം ഹൃദയാന്തരങ്ങളിൽ ആശങ്ക തീർത്തു. കലിതുള്ളി പെരുവെള്ളം ഒഴുക്കി നീ സ്വപ്നങ്ങൾ തുടച്ചെടുത്തു. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും അഭയം തേടി നിന്നിൽ നിന്നും ഒളിച്ചു. ഒരോ പടിയും നീ  മെല്ലെ മെല്ലെ കയറി അടുത്തിടുമ്പോൾ അകത്തളങ്ങളിൽ നിന്നും ഉയരുന്ന രോദനങ്ങൾ കേൾക്കാത്തതെന്തേ നീ... നീ കനത്തപ്പോൾ കണ്ണീര് കണങ്ങൾ തിമർത്തത് അറിഞ്ഞില്ലേ നീ... കെട്ടി ഉയർത്തിയ  മതിൽ കെട്ടുകൾ നീ തകർത്തു. കൊട്ടിയടച്ച കരിങ്കൽ ഭിത്തികൾ നീ ഭേധിച്ചു. ചർച്ചും ആൽത്താരയും നീ - കവർന്നെടുത്തപ്പോൾ മസ്ജിദും ക്ഷേത്രവും എടുക്കാൻ മറക്കാതെ നീ മതേതരത്വം തെളിയിച്ചു. വർഗ കേമം പറഞ്ഞില്ലൊരുത്തനും മത ഭ്രാന്ത് പുലംബിയില്ലൊരുത്തനും നാട്ടിയ പല വർണ്ണ പതാകകളൊക്കെയും ഒരുമിച്ചൊന്നായ് നിന്നിൽ ലയിച്ചു. സമവായമന്ത്രങ്ങൾ ഞങ്ങൾ മുഴക്കി ദൈവമേ.... നിൻ കരുണാകടാക്ഷങ്ങൾ മാത്രമേ ഏകാശ്രയം.