Posts

Showing posts from August, 2024

വയനാട്

Image
മഴയുടെ താളം അവരുടെ  ഹൃദയതാളമാകുമ്പോൾ...... തേയില പരന്ന വീഥിയിൽ ചോര കിനിയുമ്പോൾ... മലയിറങ്ങുന്ന കോടമഞ്ഞ്  കുളിർകോരാതിരിക്കുമ്പോൾ... ഇവിടൊരു നാടുണ്ടായിരുന്നെന്ന്  ഓർത്തെടുക്കാൻ ഭാരപ്പെടുമ്പോൾ ..... കബന്ധങ്ങൾ ഒഴുകുന്ന ചോരച്ചാലിൽ നാം മൃതദേഹങ്ങൾ തിരയുമ്പോൾ.... ഉയിര് നഷ്ടപ്പെട്ട ഉടലുകളെ കുറിച്ച് ഓർക്കാറുണ്ടോ....? സ്വപ്ന സൗധങ്ങൾ കൺമുന്നിൽ തകർന്നു വീണവരെ കുറിച്ച്, പ്രിയമുള്ളതെല്ലാം കൈപിടിയിൽ  നിന്നൊലിച്ച് പോയവരെ കുറിച്ച്., പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ മുങ്ങാൻ കുഴിയിട്ട് തിരയുന്നവരെ കുറിച്ച്..., അക്ഷരങ്ങൾ കൂട്ടി വായിക്കാൻ ശ്രമിക്കുന്ന കുഞ്ഞിനെ പോൽ  മൃതദേഹങ്ങൾ തുന്നിക്കൂട്ടിവെക്കാൻ ശ്രമിക്കുന്നവര കുറിച്ച്.... മരണത്തേക്കാൾ വേദനയല്ലയോ ഉടൽ മാത്രമായി ജീവിക്കാൻ വിധിച്ചവന്

കൊമ്പൻ

Image
കൊമ്പൻ കടപുഴകിയടാ കൊമ്പനാനേ.. കാടിറങ്ങിയ കുറുമ്പനെ ആട്ടിവിട്ടു. കാടുവെട്ടി നാടാക്കി, കാട്ടു കൊമ്പനെ കൂട്ടിലാക്കി കാടു കടത്തി കുങ്കി വെച്ച് വിരട്ടി. കൂടപ്പിറപ്പിൽ നിന്ന് അകലയാക്കി. കായ് കൊതിപ്പിച്ചു  കതനയിട്ടു വായ് കീറി  കെണി വെച്ച് തുമ്പപൂ കൈ  കീറി രസിച്ചു എന്നിട്ടും കേണൊരമ്മക്ക് തുണയായി കുടയായി നീ കാവലായി