Posts

Showing posts from July, 2025

കൊലാലയം

Image
പിന്നാലെ വരുമാ അനുജന്റെ  കയ്യിൽ പിച്ചാത്തി കോറി  ചിരിക്കുവാൻ, തല താഴ്ന്നിരിക്കുന്നവന്റെ  നെഞ്ചിൽ ആഴത്തിൽ  മുറിവേൽപ്പിക്കുവാൻ, മുമ്പേ ഞാൻ ഉണ്ടായിരുന്നെന്ന ധാർഷ്ട്യത്തിൽ അപരന്റെ മാനം പിച്ചിച്ചീന്തുവാൻ, സഹപാഠിയിൽ നിണം  അടരുന്ന കാണാൻ  കൊതിക്കുന്ന പുതിയ പാഠം..! കൂടെപ്പിറപ്പൊന്ന് പിടയുന്ന കാണാൻ പഠിക്കുന്നു പാഠ്യഭേദം ! പറക്കമുറ്റാത്ത കുഞ്ഞിനെയരിഞ്ഞു കളയുന്നു ഈ 'കൊലാലയം'.

വേരുകൾക്കൊപ്പം വളരുന്ന വാക്കുകൾ

Image
…  ഹൃദയത്തിൽ തനിമയും വാക്കുകളിൽ പെരുമയും നിറച്ച് , വലിയ അഭിമാനത്തോടെ എൻറെ കൈയിൽ പിടിച്ചു നിൽക്കുന്ന പുസ്തകമാണ് '#വേര്', എന്റെ ആത്മാർത്ഥ സുഹൃത്ത് ആദിൽ മജീദ് ( Adil Majeed) എഴുതിയ കവിതാസമാഹാരം. കവിതയെ ഒരു ഹൃദയഭാവനയായി നേരത്തെ തന്നെ ജീവിതത്തിൽ ഉൾക്കൊണ്ട ആദിലിന്റെ ഈ കാവ്യപുസ്തകം, ഒരു സുഹൃത്ത് എന്ന നിലയിൽ എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്, ആ വരികളിൽ മഷി പുരളാൻ അല്പം വൈകിപ്പോയി എന്ന പരിഭവം മാത്രം.  പഠനകാലത്ത് തന്നെ തന്റെ ഉള്ളിലെ ചിന്തകളെ വരികളിലേക്ക് ഏറ്റവും മനോഹരമായി ആവാഹിക്കാനുള്ള ആദിലിന്റെ കഴിവ് പ്രത്യേകം അനുഭവിച്ചറിഞ്ഞതാണ്, , ആശയങ്ങൾ മാത്രമല്ല വരികൾക്കുള്ളിലെ ഓരോ പദങ്ങൾക്കും ഉണ്ട് അതിവൈകാരികതയുടെ ഉൾക്കനങ്ങൾ. 📖 'ഫലസ്തീനിൽ അമ്മ പറഞ്ഞത്' എന്ന കവിത വായിക്കുമ്പോൾ കണ്ണിന് മുമ്പിൽ തെളിയുന്നത് ഒരു വേദനയുടെ ഭൂപടം ആണ്. അമ്മയുടെ നിഷ്കളങ്കമായ വാക്കുകളിലൂടെ നാം വായിക്കുന്നത്, മനുഷ്യാവകാശ നിഷേധങ്ങൾ നേരിടുന്ന ലക്ഷക്കണക്കിന് അമ്മമാരുടെ വേദനകൾ ആണ്  📖 'വയനാട്' എന്ന കവിതയിൽ, നമ്മുടെ നാട് അനുഭവിച്ച വലിയ കണ്ണുനീരിന്റെ നനവുള്ള ഓർമ്മകൾ മഷിയായി പടർന്നതായി ഓരോ വരികളും ...

വേരുകൾ

Image
രണ്ടാം പതിപ്പിന്റെ ആമുഖം     പ്രിയപ്പെട്ടവരെ,          വായനക്കാർ വേരുകളുടെ ഒന്നാം പതിപ്പ് സ്വീകരിച്ചത് ഇരുകരങ്ങളോടെയാണ്. മാന്യ വായനക്കാരോടുള്ള കൃതജ്ഞന അറിയിക്കട്ടെ.. കൂടാതെ ആദ്യ പതിപ്പിൻ്റെ പ്രകാശനം നിർവഹിച്ച പ്രശസ്ത കവി ബക്കർ മേത്തലക്കും, പുസ്തകം ഏറ്റു വാങ്ങിയ എഴുത്തുകാരനും മുൻ അധ്യാപകനും ആയിരുന്ന മൊയ്തീൻ മാസ്റ്റർക്കും, ഹൃദയഹാനിയായ അവതാരിക കൊണ്ട് ഈ കൊച്ചു പുസ്തകം സമ്പന്നമാക്കിയ സുഹൃത്തും എഴുത്തുകാരനുമായ അബ്ദുസ്സമദ് കൂടല്ലൂരിനും മനോഹരമായ പുറംചട്ട സമ്മാനിച്ച് പുസ്തകത്തെ ആകർശണീയമാക്കിയ സുഹൃത്ത് തർശൂമിനും എന്നും എപ്പോഴും കൂടെ നിന്ന എൻ്റെ വിദ്യാലയത്തിലെ സഹപ്രവ കടപ്പാട് ആദ്യമായി അറിയിക്കുകയാണ്.     നല്ല ഓർമ്മകളാണ് നമ്മെ മുമ്പോട്ട് നയിക്കുന്നത്. നമ്മെ നാമാക്കിയ എത്ര എത്ര മനുഷ്യരാണ് നല്ല വേരുകളായി നമ്മെ കെട്ടിപ്പുണരുന്നത്. ചോരയും നീരും പകുത്തേകിയ മാതാപിതാക്കൾ മുതൽ തൂ മന്ദഹാസം തൂകി മനം കവർന്ന പനിനീർ ദളം വരെ നമ്മുടെ ജീവിതത്തെ മനോഹരമാക്കാൻ ഉത്സാഹിക്കുകയാണല്ലോ. പൂക്കളെയും കായ്ക്കളെയും കുറിച്ച് വാചാലരാകുന്നതിന് മുമ്പ് നമ്മെ നാമാക്കിയ വേര...