വേരുകൾക്കൊപ്പം വളരുന്ന വാക്കുകൾ
…
ഹൃദയത്തിൽ തനിമയും വാക്കുകളിൽ പെരുമയും നിറച്ച് , വലിയ അഭിമാനത്തോടെ എൻറെ കൈയിൽ പിടിച്ചു നിൽക്കുന്ന പുസ്തകമാണ് '#വേര്', എന്റെ ആത്മാർത്ഥ സുഹൃത്ത് ആദിൽ മജീദ് ( Adil Majeed) എഴുതിയ കവിതാസമാഹാരം.
കവിതയെ ഒരു ഹൃദയഭാവനയായി നേരത്തെ തന്നെ ജീവിതത്തിൽ ഉൾക്കൊണ്ട ആദിലിന്റെ ഈ കാവ്യപുസ്തകം, ഒരു സുഹൃത്ത് എന്ന നിലയിൽ എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്, ആ വരികളിൽ മഷി പുരളാൻ അല്പം വൈകിപ്പോയി എന്ന പരിഭവം മാത്രം.
പഠനകാലത്ത് തന്നെ തന്റെ ഉള്ളിലെ ചിന്തകളെ വരികളിലേക്ക് ഏറ്റവും മനോഹരമായി ആവാഹിക്കാനുള്ള ആദിലിന്റെ കഴിവ് പ്രത്യേകം അനുഭവിച്ചറിഞ്ഞതാണ്, , ആശയങ്ങൾ മാത്രമല്ല വരികൾക്കുള്ളിലെ ഓരോ പദങ്ങൾക്കും ഉണ്ട് അതിവൈകാരികതയുടെ ഉൾക്കനങ്ങൾ.
📖 'ഫലസ്തീനിൽ അമ്മ പറഞ്ഞത്' എന്ന കവിത വായിക്കുമ്പോൾ കണ്ണിന് മുമ്പിൽ തെളിയുന്നത് ഒരു വേദനയുടെ ഭൂപടം ആണ്. അമ്മയുടെ നിഷ്കളങ്കമായ വാക്കുകളിലൂടെ നാം വായിക്കുന്നത്, മനുഷ്യാവകാശ നിഷേധങ്ങൾ നേരിടുന്ന ലക്ഷക്കണക്കിന് അമ്മമാരുടെ വേദനകൾ ആണ്
📖 'വയനാട്' എന്ന കവിതയിൽ, നമ്മുടെ നാട് അനുഭവിച്ച വലിയ കണ്ണുനീരിന്റെ നനവുള്ള ഓർമ്മകൾ മഷിയായി പടർന്നതായി ഓരോ വരികളും വായിക്കുന്ന സമയത്ത് അനുഭവിക്കാൻ കഴിയുന്നു...മഴയുടെ മുറിവുകളും വടക്കൻ മലഞ്ചരിവുകളുടെ ഹൃദയസ്പന്ദനവും ഹൃദ്യമായി ഈ കവിത വിളിച്ചോതുന്നു. ഭൂമിയുടെയും പ്രകൃതിയുടെയും നിലവിളികളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ വരികൾ വായനക്കാരന്റെ ഉള്ളിൽ ഒരുപാട് ചിന്തകൾ വിതറി വിടും.
പുസ്തകത്തിലെ ഒരോ കവിതയും വളരെ ഒതുങ്ങിയ ഭാഷയിൽ മഹത്തായ ആശയങ്ങൾ ചൊല്ലുന്നു. താളുകളുടെ ഇടയിൽ ഒളിച്ചിരിക്കുന്ന ആഴത്തിലുള്ള ആത്മവിശകലനങ്ങൾ, സാമൂഹിക രാഷ്ട്രീയ ബോധങ്ങൾ, വ്യക്തിപരമായ അനുഭവങ്ങൾ എന്നിവയെല്ലാം വായനയെ ഒരൊറ്റ കാവ്യയാത്രയാക്കി മാറ്റുന്നു.. .
മികച്ച ഭാഷാ ശൈലി, വൈകാരികതയുടെ ആഴം, മണ്ണിന്റെ മണമുള്ള പ്രതീകങ്ങൾ എന്നിവ ഈ ഈ പുസ്തകത്തെ കൂടുതൽ വായനക്കാരിലേക്ക് അടുപ്പിക്കുന്നു.
"ഉമ്മനട്ട മൈലാഞ്ചി വാടി...", "മുറ്റത്തെ തൈമാവിൻ കൊമ്പിലൂടെ ഞാൻ എത്തിനോക്കി എൻറെ ബാല്യകാലം.." തുടങ്ങിയ നിൻറെ കവിതകളിലെ വരികൾ നീ ക്ലാസ് മുറിയിലും റൂമിലും ഒക്കെ പാടിയത് പലപ്പോഴും ഞാൻ തനിച്ചിരിക്കുമ്പോൾ ഒറ്റക്കിരുന്നു മൂളാറുണ്ട്, അത്രമേൽ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു നിൻറെ വരികളും അതിനോടൊപ്പം ഉള്ള നിൻറെ മനോഹരമായ ഈണവും ശബ്ദവും... 🥰
ആദിലേ, നിന്നിലെ കവിയെ അഭിനന്ദിക്കാതെ വയ്യ. 'വേര്' നിന്റെ കവിതാസഞ്ചാരത്തിൻറെ വിശാലമായ ആകാശത്തേക്ക് വാതിൽ തുറക്കട്ടെ... മണ്ണിലും, മനുഷ്യർക്കിടയിലും നന്മയുടെയും സ്നേഹത്തിന്റെയും കരുതലിന്റെയും വേരുകൾ പൊടിയുന്ന നിന്റെ വരികൾ കൂടുതൽ മനുഷ്യഹൃദയങ്ങളെ സ്പർശിക്കട്ടെ....
ഒത്തിരി അഭിമാനത്തോടെ സ്വന്തം സുഹൃത്ത്
സിബിൻ ഇജാസ്.. ✒️🫂
#വേര് #ആദിൽമജീദ് #കവിതാസമാഹാരം #MalayalamPoetry #BookReview #PoetryLovers #LiteratureOfKerala #കവിത
Comments
Post a Comment