Posts

Showing posts from December, 2020

രാത്രിമഴ പെയ്തൊഴിഞ്ഞു.

Image
    കോളേജ് ആർട്ട്സ്- കവിതാപാരായണ മത്സരത്തിന് തിരഞ്ഞെടുത്ത കവിത സുഗതകുമാരി ടീച്ചറുടേതായിരുന്നു. "ഇരുട്ടിൽ, തിരുമുറ്റത്ത് കൊണ്ടു വെയ്ക്കുകയാണു ഞാൻ പിഴച്ചു പെറ്റൊരീക്കൊച്ചു പൈതലെ;ക്കാത്തു കൊള്ളുക"     പെൺകുഞ്ഞ് 90 എന്ന കവിത പാടുമ്പോൾ അനാഥയായി തെരുവിൽ അലയുന്ന പെൺകുട്ടിയുടെ മുഖമായിരുന്ന മനസ്സിൽ .   "പെണ്ണാണ്, കൊന്നൊഴിച്ചീടാൻ കഴിഞ്ഞീല, പൊറുക്കുക നിൻമടിത്തട്ടിൽ ജീവിക്കാൻ ഇവൾക്കുമിടമേകുക" എന്ന് ടീച്ചർ എഴുതുമ്പോൾ പെൺ നോവുകൾ അനുവാചകരുടെ മനസ്സിൽ തറച്ചു കയറുകയായിരുന്നു.       "ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി മഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ- ടിയാ ചിറകു ചെറുതിളക്കി നോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെ പാവം പണിപ്പെട്ടു പാടിടുന്നു ഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെ ഇണയില്ല കൂട്ടിനു കിളികളില്ല"  ഇത്തരം കവിതകളിലൂടെ പ്രകൃതി സൗഹൃദത്തിലേക്കൊരു പാലം തീർക്കുകയായിരുന്നു അക്ഷരാർത്ഥത്തിൽ ടീച്ചർ. നാം  പ്രകൃതിയോടു ചെയ്ത ക്രൂരതകളോർത്ത് ചിറകൊടിഞ്ഞ പക്ഷിയെ പോലെ കുറ്റബോധം പേറി മാറി നിൽക്കാൻ തോന്നും കവിത വായി...

എരിയുന്ന ഹൃദയ വയലുകൾ

Image
കരിഞ്ഞ നെൽപാടം വിളറിയ ഹൃദയ വയലുകൾ സ്വപ്നം വിളഞ്ഞ മണ്ണിലിന്ന് കരിനിയമത്തിൻ കട്ടായം ഉറഞ്ഞു തുള്ളും ഏമാന്മാർ പിടിച്ചുപറിക്കും പട്ടാളം ഒരു ചാൺ കയറിൽ ജീവനൊടുക്കാൻ നിയമം നൽകും പരിരക്ഷ വിധവകൾ, അനാഥർ തെരുവിൽ അലയാൻ കാത്തു കിടക്കും കോർപ്പറേറ്റ് കഴുകന്മാർ. വമ്പൻമാർക്കായി പതിച്ചുനൽകും മണ്ണും വിണ്ണും ഓശാരം. പൊള്ളുന്ന ചൂടിലും പൊരുതുന്ന  മണ്ണിൻ മക്കൾ ഞങ്ങൾ. ഭൂമിയെ പിഴിയുന്ന, നാടിനെ പിളർത്തുന്ന പുതു ഭരണത്തിൻ ഇരകൾ ഞങ്ങൾ. ഇന്നീ മണ്ണിൻ മക്കൾക്കുള്ളിൽ കനവില്ല, കിനാവില്ല,  നിഴലില്ല, നിലാവില്ല ചന്ദ്ര താരകങ്ങൾ ഒന്നുമില്ല വിളയില്ല, വിലയില്ല  ഫലമില്ല, കായില്ല കനലുകൾ മാത്രം എരിയുന്ന കനലുകൾ മാത്രം. വരണ്ടമണ്ണിൽ വിടർന്ന  പുതു നാമ്പു പോൽ  നാം ഇനിയും ഉയരും നാമ്പുകൾ ഉയരും  നെൽ കിളികൾ ഇനിയും കൂടുകൂട്ടും ഇലകൾ തളിരിടും ചില്ലകൾ പൂക്കും സ്വപ്നക്കതിരുകൾ നെൽക്കതിരുകളായി നൂറുമേനി വിളയിക്കും  നാം ഇനിയും വസന്തം വരവേൽക്കും. watch video