എരിയുന്ന ഹൃദയ വയലുകൾ




കരിഞ്ഞ നെൽപാടം
വിളറിയ ഹൃദയ വയലുകൾ
സ്വപ്നം വിളഞ്ഞ മണ്ണിലിന്ന്
കരിനിയമത്തിൻ കട്ടായം

ഉറഞ്ഞു തുള്ളും ഏമാന്മാർ
പിടിച്ചുപറിക്കും പട്ടാളം
ഒരു ചാൺ കയറിൽ ജീവനൊടുക്കാൻ
നിയമം നൽകും പരിരക്ഷ

വിധവകൾ, അനാഥർ തെരുവിൽ അലയാൻ കാത്തു കിടക്കും
കോർപ്പറേറ്റ് കഴുകന്മാർ.
വമ്പൻമാർക്കായി പതിച്ചുനൽകും
മണ്ണും വിണ്ണും ഓശാരം.

പൊള്ളുന്ന ചൂടിലും പൊരുതുന്ന 
മണ്ണിൻ മക്കൾ ഞങ്ങൾ.
ഭൂമിയെ പിഴിയുന്ന,
നാടിനെ പിളർത്തുന്ന പുതു
ഭരണത്തിൻ ഇരകൾ ഞങ്ങൾ.

ഇന്നീ മണ്ണിൻ മക്കൾക്കുള്ളിൽ
കനവില്ല, കിനാവില്ല, 
നിഴലില്ല, നിലാവില്ല
ചന്ദ്ര താരകങ്ങൾ ഒന്നുമില്ല

വിളയില്ല, വിലയില്ല 
ഫലമില്ല, കായില്ല
കനലുകൾ മാത്രം
എരിയുന്ന കനലുകൾ മാത്രം.

വരണ്ടമണ്ണിൽ വിടർന്ന 
പുതു നാമ്പു പോൽ 
നാം ഇനിയും ഉയരും
നാമ്പുകൾ ഉയരും  നെൽ കിളികൾ ഇനിയും കൂടുകൂട്ടും

ഇലകൾ തളിരിടും ചില്ലകൾ പൂക്കും
സ്വപ്നക്കതിരുകൾ നെൽക്കതിരുകളായി
നൂറുമേനി വിളയിക്കും 
നാം ഇനിയും വസന്തം വരവേൽക്കും.

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം