Posts

Showing posts from May, 2017

നാം നന്ദിയുള്ളവരാകുക.....

Image
     കൈയ്യിലെ രക്തത്തിൽ പൊതിഞ എന്തോ തിന്നാൻ ശ്രമിക്കുന്ന, അധരങ്ങളിൽനിന്നും രക്തം ഒലിച്ചിറങ്ങുന്നതുമാണ് അവന്റെ രൂപം. രക്തം അവന്റെ കുഞ്ഞ് മുഖങ്ങളിൽ പരന്നിരിക്കുന്നു. ആ ചിത്രം കുറച്ച് കൂടി സൂക്ഷിച്ച് നോക്കിയാൽ കാണാം ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ ഉമ്മയുടെ , കൈപ്പടമാണ് എന്തെന്ന് പോലും അറിയാതെ വിഷപ്പിനാൽ കൈയിൽ കിട്ടിയത് ആർത്തിയോടെ തിന്നാൻ ശ്രമിക്കുന്ന സിറിയൻ ബാലനാണെന്ന് വ്യക്തം. സുഹൃത്തേ, നമ്മുടെ മക്കൾ സുരക്ഷിതരാണോ? നാം സുരക്ഷിതരാണോ? അതെ, പലരും അഭയാർത്ഥികളായ് അലയുമ്പോഴും ഭദ്രമായി ഉണ്ടാക്കപ്പെട്ട മണിമാളികകൾക്കുള്ളിൽ നാം ഗാഢ നിദ്രയിലാണ്. നമ്മുക്ക് കഴിക്കാൻ ഭക്ഷണമുണ്ടോ? അതെ, പലരും പട്ടിണിയാൽ അലയുമ്പോഴും  ഭക്ഷണം പൊലിമയുടെ തിരക്കിലാണ് നാം. നമ്മുക്ക് ധരിക്കാൻ വസ്ത്രമുണ്ടോ? അതെ, പലരും കഫൻപുടവ തേടിയലയുപ്പോഴും മാറി മാറി പുതുവസ്ത്രങ്ങൾ എടുക്കുന്ന തിരക്കിലാണ് നാം. നമ്മുക്കായ് മാത്രം അല്ലാഹു നൽകിയ  അനുഗ്രഹങ്ങൾക്ക് നന്ദികാണിക്കുന്നവരാണോ നാം?   ഈത്തപ്പനയോലയിൽ വിശ്രമിക്കുമ്പോഴും ഓലച്ചീന്തുകൾ ആ തിരുമേനിയിൽ ശക്തമായ അടയാളങ്ങൾ സൃഷ്ടിക്കുമ്പോഴും കാലിൽ നീരു വെര...

ഇന്നലകളെ കുറിച്ചോർക്കാൻ കഴിയട്ടെ...

Image
   ശത്രു പാളയത്തിലേക്ക് ഇരച്ച് കയറുകയും കുളമ്പുകളുരസി തീ പൊരി പാറിപ്പിച്ച് തന്റെ യജമാനന്റെ അത്മ സംരക്ഷണത്തിനായി ജീവാർപ്പണം ചെയ്യാൻ മടിക്കാത്ത കുതിരകളെ കണ്ടിട്ടില്ലേ ? എന്ത് ബന്ധമാണ് അവയും അവയുടെ യജമാനനും തമ്മിലുള്ളത്?  കുറച്ച് അന്നത്തിന്റേയും വെള്ളത്തിന്റേയും ബന്ധമല്ലാതെ.     നാമും നമ്മുടെ യജമാനനും തമ്മിലുള്ള ബന്ധം അങ്ങിനെയാണോ? ദുനിയാവിന്റെ ചെറിയൊരു ഫ്രെയ്മിൽ ഒതുക്കാനാകുന്നതാണോ ആ ബന്ധം?  "തീർച്ചയായും മനുഷ്യൻ തന്റെ റബ്ബിനോട് നന്ദികെട്ടവനാണ്" [വി.ഖു.100:6]      കൂരകൾക്ക് പകരം മണിമാളികകൾ പണിതിട്ടും പട്ടിണി മാറി സുഖലോലുപത സമ്മാനിക്കപ്പെട്ടിട്ടും  ഞെരുക്കങ്ങളും പരാധീനതകളും മാറി വിശാലത കൈവരിച്ചിട്ടും നാം ഇപ്പോഴും നമ്മുടെ റബ്ബ് തന്ന അനുഗ്രഹങ്ങളെ തൊട്ട് അശ്രദ്ധരല്ലേ?       ഇന്നലകളെ കുറിച്ചൊന്നോർത്ത് നോക്കൂ.... കാലിക്കലത്തിൽ കൈലിട്ടിളക്കി അത്താഴം ആവാറായെന്ന് പറഞ്ഞ് നമ്മുടെ ഉമ്മമാർ നമ്മെ പറ്റിച്ച കാലം, വിശപ്പ് അന്നമാക്കിയ കാലം, ഏതാനും നാണയ തുട്ടുകൾ മാത്രം സ്വന്തമായുണ്ടായിരുന്ന കാലം. എത്ര പെട്ടന്നാണ് നാം ആരൊക്കെയോ ആയി മാറിയ...

നമുക്ക് നോമ്പുണ്ടോ?

Image
    നാം കേട്ട് പഴകിയ ഒരു കഥയില്ലേ ഒരു വയോധികന്റെ കഥ. റമളാന്റെ പകലിൽ ഭോജനം നടത്തുന്ന ആ വൃദ്ധനോട് വഴിയാത്രക്കാരായ കുറച്ച് കുട്ടികൾ ചോദിച്ചുവത്രെ താങ്ങൾക്ക് നോമ്പില്ലേ? ഉത്തരം ഉണ്ടെന്നായിരുന്നു. കുട്ടികൾ കൗതുകത്തോടെ ചോദിച്ചു.  ''എങ്ങനെ? " മക്കളേ, എന്റെ ശരീരവും മനസ്സും നോമ്പിലാണ് എന്നാൻ പ്രായാധിക്യത്താൽ എന്റെ ഉദരങ്ങൾക്ക് നോമ്പെടുക്കാൻ സാധിക്കുന്നില്ലന്നേയൊള്ളു. അല്ല, നിങ്ങൾക്ക് നോമ്പുണ്ടോ? വ്യദ്ധൻ തിരിച്ച് ചോദിച്ചു. ക്ഷമിക്കണം 'ഇല്ല, ഞങ്ങളുടെ വയറിന് മാത്രമേ നോമ്പൊള്ളു' അവർ തല താഴ്ത്തിക്കൊണ്ട് പറഞ്ഞു. കേട്ട് പഴകിയ ഈ കഥയിലെ ചോദ്യം വീണ്ടും നമ്മുടെ ഹൃദയങ്ങളിൽ മുഴങ്ങുന്നു  "നിങ്ങൾക്ക്നോമ്പുണ്ടോ?" നമ്മുടെ മനസ്സിന്.........     വികാരങ്ങൾക്ക്.......   വിചാരങ്ങൾക്ക്.......    കണ്ണിന്.......... കാതിന്....... നാവിന്...... ഇല്ല, നമ്മിൽ പലർക്കും നോമ്പില്ല. നബി (സ്വ) പറഞ്ഞു: ആരെങ്കിലും അനാവശ്യ വർത്തമാനങ്ങളും പ്രവർത്തനങ്ങളും ഉപേക്ഷിക്കാതെ അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നത് കൊണ്ട് അല്ലാഹുവിനതിൽ യാതൊരു ആവശ്യവുമില്ല.  നമ്മുടെ ഉദരങ്ങളോടൊപ്പം മനസ്സും ശരീ...

മലപ്പുറത്തെ ക്ഷേത്രം തകർക്കാനുള്ള സംഘ് പരിവാർ ശ്രമം നമ്മോട് പറയുന്നത്

Image
    പരിശുദ്ധ റമളാന്റെ ആദ്യ ദിനത്തിൽ തന്നെ ഗോവധ നിരോധനത്തിൽ പ്രതിഷേധിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ക്ഷേത്രംവും വിഗ്രഹവും തകർക്കപ്പെടുന്നു.  ഹിന്ദു ഐക്യവേദി ഹർത്താൽ സംഘടിപ്പിക്കുന്നു തുടർന്ന് തെക്കൻ കേരളത്തിൽ ഹൈന്ദവരോട് അഭയാർഥി ക്യാമ്പ് തുടങ്ങുന്നതിനെ കുറിച്ചുള്ള ചരച്ചകൾ.... ഭാഗ്യത്തിന് തിരുവനന്തപുരം കവടിയാർ സ്വദേശി രാജാറാം മോഹൻ ദാസ് പോറ്റിയെന്ന് പറയുന്ന പ്രതിയെ പോലീസ് പിടിച്ചു. നിസാരമായി തളളിക്കളയാൻ കഴിയുന്ന ഒരു സ്വാഭാവിക അക്രമമായി ഇതിനെ കാണാൻ പ്രയാസമുണ്ട്. ഇതിന് പിന്നിലെ സംഘ് പരിവാർ അജണ്ട വ്യക്തമാണ്. വിഗ്രഹാരാധനയിൽ മനംനൊന്ത് കൊണ്ടാണ് വിഗ്രഹം തകർക്കാൻ മലപ്പുറത്തേക്ക് വണ്ടികയറിയതെന്ന് വിശ്വസിക്കാൻ അന്നം കഴിക്കുന്നവർക്കാർക്കും കഴിയില്ല. പ്രബുദ്ധ കൈരളിയേ, ഇത്തരം ശ്രമങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഹിന്ദു മുസ്ലിം കലാപങ്ങൾ സൃഷ്ടിച്ച് കലക്ക് വെള്ളത്തിൽ മീൻ പിടിക്കുകയെന്ന  ബ്രിട്ടീഷ്കാർ തുടങ്ങിവെച്ച തരം താഴ്ന്ന ഏർപാട്. അത് ഇന്നും തുടരുന്നു. ഇനിയും തുടരുകതന്നെ ചെയ്യും. ആട്ടിൻ പറ്റങ്ങളെ തമ്മിലടിപ്പിച്ച് ചോരയൂറ്റിക്കുടിക്കുന്ന ചെന്നായ്ക്കളെ ഹിന്ദു മുസ്ല...