നാം നന്ദിയുള്ളവരാകുക.....
കൈയ്യിലെ രക്തത്തിൽ പൊതിഞ എന്തോ തിന്നാൻ ശ്രമിക്കുന്ന, അധരങ്ങളിൽനിന്നും രക്തം ഒലിച്ചിറങ്ങുന്നതുമാണ് അവന്റെ രൂപം. രക്തം അവന്റെ കുഞ്ഞ് മുഖങ്ങളിൽ പരന്നിരിക്കുന്നു. ആ ചിത്രം കുറച്ച് കൂടി സൂക്ഷിച്ച് നോക്കിയാൽ കാണാം ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ ഉമ്മയുടെ , കൈപ്പടമാണ് എന്തെന്ന് പോലും അറിയാതെ വിഷപ്പിനാൽ കൈയിൽ കിട്ടിയത് ആർത്തിയോടെ തിന്നാൻ ശ്രമിക്കുന്ന സിറിയൻ ബാലനാണെന്ന് വ്യക്തം.
സുഹൃത്തേ,
നമ്മുടെ മക്കൾ സുരക്ഷിതരാണോ?
നാം സുരക്ഷിതരാണോ?
അതെ, പലരും അഭയാർത്ഥികളായ് അലയുമ്പോഴും ഭദ്രമായി ഉണ്ടാക്കപ്പെട്ട മണിമാളികകൾക്കുള്ളിൽ നാം ഗാഢ നിദ്രയിലാണ്.
നമ്മുക്ക് കഴിക്കാൻ ഭക്ഷണമുണ്ടോ?
അതെ, പലരും പട്ടിണിയാൽ അലയുമ്പോഴും ഭക്ഷണം പൊലിമയുടെ തിരക്കിലാണ് നാം.
നമ്മുക്ക് ധരിക്കാൻ വസ്ത്രമുണ്ടോ?
അതെ, പലരും കഫൻപുടവ തേടിയലയുപ്പോഴും മാറി മാറി പുതുവസ്ത്രങ്ങൾ എടുക്കുന്ന തിരക്കിലാണ് നാം.
നമ്മുക്കായ് മാത്രം അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദികാണിക്കുന്നവരാണോ നാം?
ഈത്തപ്പനയോലയിൽ വിശ്രമിക്കുമ്പോഴും ഓലച്ചീന്തുകൾ ആ തിരുമേനിയിൽ ശക്തമായ അടയാളങ്ങൾ സൃഷ്ടിക്കുമ്പോഴും കാലിൽ നീരു വെരുമാറ് നമസ്ക്കരിക്കുകയായിരുന്നില്ലേ അദ്ദേഹം.
പ്രിയനേ, അങ്ങ് എന്തിന് ഇത്രയും ധ്യാഗം സഹിക്കണമെന്ന് ചോദിച്ച സഹധർമിണിയോട് അവിടെന്നു പറഞ്ഞുവത്രെ.
" ആയിശാ നന്ദിയുള്ളൊരു അടിമയായ് ഞാൻ തിരണ്ടയോ....."
സുഹൃത്തേ, നാം അനുഭവിക്കുന്ന എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾക്ക് നാം നന്ദിയുള്ളവരാകുക....
"അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍" (വി.ഖു 16:114)
Comments
Post a Comment