നമുക്ക് നോമ്പുണ്ടോ?


    നാം കേട്ട് പഴകിയ ഒരു കഥയില്ലേ ഒരു വയോധികന്റെ കഥ. റമളാന്റെ പകലിൽ ഭോജനം നടത്തുന്ന ആ വൃദ്ധനോട് വഴിയാത്രക്കാരായ കുറച്ച് കുട്ടികൾ ചോദിച്ചുവത്രെ താങ്ങൾക്ക് നോമ്പില്ലേ?
ഉത്തരം ഉണ്ടെന്നായിരുന്നു. കുട്ടികൾ കൗതുകത്തോടെ ചോദിച്ചു.  ''എങ്ങനെ? "
മക്കളേ, എന്റെ ശരീരവും മനസ്സും നോമ്പിലാണ് എന്നാൻ പ്രായാധിക്യത്താൽ എന്റെ ഉദരങ്ങൾക്ക് നോമ്പെടുക്കാൻ സാധിക്കുന്നില്ലന്നേയൊള്ളു. അല്ല, നിങ്ങൾക്ക് നോമ്പുണ്ടോ? വ്യദ്ധൻ തിരിച്ച് ചോദിച്ചു. ക്ഷമിക്കണം 'ഇല്ല, ഞങ്ങളുടെ വയറിന് മാത്രമേ നോമ്പൊള്ളു' അവർ തല താഴ്ത്തിക്കൊണ്ട് പറഞ്ഞു.
കേട്ട് പഴകിയ ഈ കഥയിലെ ചോദ്യം വീണ്ടും നമ്മുടെ ഹൃദയങ്ങളിൽ മുഴങ്ങുന്നു
 "നിങ്ങൾക്ക്നോമ്പുണ്ടോ?"
നമ്മുടെ മനസ്സിന്.........     വികാരങ്ങൾക്ക്.......   വിചാരങ്ങൾക്ക്.......    കണ്ണിന്.......... കാതിന്....... നാവിന്......
ഇല്ല, നമ്മിൽ പലർക്കും നോമ്പില്ല. നബി (സ്വ) പറഞ്ഞു: ആരെങ്കിലും അനാവശ്യ വർത്തമാനങ്ങളും പ്രവർത്തനങ്ങളും ഉപേക്ഷിക്കാതെ അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നത് കൊണ്ട് അല്ലാഹുവിനതിൽ യാതൊരു ആവശ്യവുമില്ല.
 നമ്മുടെ ഉദരങ്ങളോടൊപ്പം മനസ്സും ശരീരവും നോമ്പ്നോൽക്കട്ടെ.......

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി