വിശ്വാസി




അവസാനിക്കാത്ത പ്രതീക്ഷകൾ...
പതറാത്ത  അത്മവിശ്വാസം..
അതിരുകൾ ഭേധിക്കും സ്നേഹഭാവനാ...
ആരെയും കൂസാത്ത  ധീരത
നനഞ്ഞു കുതിർന്ന കണ്ണുകൾ
സ്തുതികൾ അലതല്ലും നാവുകൾ
വിറയാർന്ന ഹൃത്തടം
സുജൂദിൻ തഴമ്പിട്ട നെറ്റിത്തടം.
പിടയുമ്പോഴും ചിരിക്കുന്നവൻ
നാഥനിൽ പ്രതീക്ഷയർപ്പിക്കുന്നവൻ
യാമങ്ങളിൽ കരുത്താർജിക്കുന്നവൻ
കിയാമുകളെ ഉന്മാദമാക്കിയവൻ.
കണ്ണീരാൽ മുസല്ല വിരിച്ചവൻ
മൊഴികളാൽ വസന്തം തീർത്തവൻ
അഗതിക്ക് അത്താണിയായവൻ
യത്തീമിന് അഭയമായവൻ.
മന്ത്രിക്കോ മന്നനോ
ധനികനോ അധിപനോ
ലഭിക്കില്ലൊരുത്തനും
അവനുള്ളൊരാത്മശാന്തി.

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി