ചിതലരിക്കുന്ന പുസ്തകങ്ങൾ
''വിശക്കുന്ന മനുഷ്യാ നീ പുസ്തകം കയ്യിലെടുക്കൂ, അതൊരു ആയുധമാണ്'' ഇത് പറഞ്ഞത് ജർമ്മൻ കവിയായ ബെർടോൾഡ് ബ്രെഹ്താണ് (1898-1956). പുസ്തകം കൊണ്ട് പട്ടിണിമാറ്റാൻ കഴിയില്ല എന്നാൽ ആത്മാവിന്റെ വിശപ്പും ദാഹവും അകറ്റാം. പുസ്തകം ഒരു ആയുധമായാണ് ജ്ഞാനികൾ കണ്ടത്. മലയാളത്തിന്റെ പ്രിയ കവി വയലാർ 'വാളല്ലെൻ സമരായുധം' എന്ന് അരുളിയതും ഇത് കൊണ്ടാണ്. വാളിനേക്കാൾ മൂർച്ചയുള്ള ആയുധമാണ് പുസ്തകം.
ഇടുങ്ങിയ ലോകത്തുനിന്ന് വിശാലമായ പറുദീസയിലേക്ക് പുസ്തകം വായനക്കാരനെ നയിക്കുന്നു. മറ്റൊരു കവി പറയുന്നുണ്ട് ''പുസ്തകങ്ങൾ നിങ്ങളെയും കൊണ്ട് യാത്ര ചെയ്യുന്നു നിങ്ങളുടെ പാദങ്ങൾ പോലും നീങ്ങാതെ'' രാജ്യത്തിന്റെ അതിർവരമ്പുകൾ നോക്കാതെ ഏതറ്റം വരേയും വായനക്കാരന് പോകാം. ഇത്രയും സ്വാതന്ത്രം ഒരു വായനക്കാരനല്ലാതെ മറ്റാർക്കാണ് ലഭിക്കുന്നത്.
ജിബ്രാനിലൂടെ ലബനാനിലെ പൈൻ മരങ്ങൾക്കിടയിലും ബിന്യാമീനിലൂടെ അറേബ്യൻ മരുഭൂമിയിലും നാമെത്രയോ നടന്നിരിക്കുന്നു.
എം.ടിയുടെ സേതുവായും ബഷീറിന്റെ മജീദായും എത്രയോ കഥാപാത്രങ്ങളായി നാം സ്വയം മാറിയിരിക്കുന്നു നാം പോലും അറിയാതെ.
വിശപ്പിനെ കുറിച്ച് ബഷീർ എഴുതുമ്പോൾ മിഴി നിറച്ചും നിർമ്മാദളത്തെക്കുറിച്ച് മാധവികുട്ടി എഴുതുമ്പോൾ പ്രണയപരവശനായും നെരൂദയിലൂടെ വിപ്ലവം ജ്വലിച്ചും വ്യത്യസ്ഥ അനുഭൂതികൾ പുസ്തകം സമ്മാനിക്കുന്നു.
ഈ അനുഭൂതികളും വായന ആസ്വാദനവും പാടെ അവഗണിച്ച് പുസ്തകങ്ങളെ പുൽകാതെയാണ് യുവ തലമുറ വളരുന്നത്. തീരെ വായിക്കുന്നില്ല എന്നല്ല വായന കുറവാണ് എന്നാണ് പറഞ്ഞുവരുന്നത്. ലൈബ്രറി രജിസ്റ്ററും പൊടിപിടിച്ച ചില്ലലമാരകളും നമ്മെ ബോധ്യപ്പെടുത്തുന്നത് അതാണ്.
നാം അവഗണിച്ചു തള്ളുന്ന അടച്ചിട്ട അലമാരകളിലെ പുസ്തകങ്ങളെ ഏകാന്തത വല്ലാതെ അലട്ടുന്നത്കൊണ്ടാകാം തന്നെ കാർന്നുതിന്നുമെന്നറിഞ്ഞിട്ടും ചിതലുമായി ചെങ്ങാത്തം കൂടുന്നതും ഇതളുകൾ പകുത്ത് നൽകുന്നതും. ചിതൽപ്പുറ്റുകൾ എങ്കിലും തന്നിലൂടെ വിശപ്പകറ്റട്ടെ എന്ന് ആശ്വസിക്കുകയാകാം പാവം പുസ്തകങ്ങൾ.

ഏപ്രിൽ 23
അന്താരാഷ്ട്ര പുസ്തക ദിനം
Comments
Post a Comment