ജീവിതമങ്ങിനെയാണ്



ജീവിതം;
അതങ്ങിനെയാണ്...
ചിലപ്പോൾ
നമ്മെ വല്ലാതെ ചിരിപ്പിക്കും.
മറ്റു ചിലപ്പോൾ
മൂകമായി ചിന്തിപ്പിക്കും.
സ്നേഹം ചൊരിഞ്ഞ് ആനന്ദിപ്പിക്കും
സ്വപ്നങ്ങളുടെ കയറ്റിലേക്കാനയിക്കും.
പ്രതീക്ഷയോടെ,
നൂൽപാലത്തിലൂടെ ഓടിപ്പിക്കും
മോഹമേകി കൊതിപ്പിക്കും.
എല്ലാം ഞൊടിയിടയിൽ
തിരിച്ചെടുത്ത് പല്ലിളിക്കും.
വഴിയിൽ ഉപേക്ഷിച്ച്
കടന്നുകളയും.
ആഴിയിൽ തള്ളിയിട്ട്
നാറാണത്ത് ഭ്രാന്തനെ പോലെ
കൈകൊട്ടിച്ചിരിക്കും.
ജീവിതമങ്ങിനെയാണ്
അതെങ്ങിനെയോ  അങ്ങിനെ

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം