പദശുദ്ധികോശം
മലയാള ഭാഷയിൽ നാം പതിവായി വരുത്തുന്ന തെറ്റുകൾ വിശകലനം ചെയ്യുന്ന പുസ്തകമാണ് ഡോ. ഡേവിസ് സേവ്യറിന്റെ 'പദശുദ്ധികോശം' പ്രസ്തുത ഗ്രന്ഥത്തിൽ അദ്ദേഹം രേഖപ്പെടുത്തിയ ഭാഷയിലെ ശരിതെറ്റുകൾ കഥാക്രമം ശരി, തെറ്റ്, അർത്ഥം എന്നീ ക്രമത്തിൽ ചേർക്കുന്നു.
✔ശരി(കുടുതൽ നല്ല പ്രയോഗം ) ❌തെറ്റ്
1) അങ്കണവാടി - അംഗനവാടി( സുന്ദരിമാരുടെ പൂന്തോട്ടം)
2) അത്താഴപ്പൂജ - അത്താഴപൂജ
3) അത്ഭുതം - അൽഭുതം
4) അദ്ധ്വാനിവർഗ്ഗം - അദ്ധ്വാനവർഗ്ഗം
5) അപകർഷബോധം - അപകർഷതാബോധം
6) വേഗം - വേഗത
7) അപാകം - അപാകത
8) നിസ്സാരമാക്കി - നിസ്സാരവത്കരിച്ചു
9) ആപാദചൂഡം - അപാതചൂഢം
10) ആസ്വാദ്യം - ആസ്വാദ്യകരം
11) വിഷമകരം - വൈഷമ്യകരം
12) ഉത്തരവാദിത്വം - ഉത്തരവാദിത്തം
13) ഐച്ഛികം - ഐശ്ചികം
14) യാദൃച്ഛികം - യാദൃശ്ചികം
15) കടകവിരുദ്ധം - ഖടകവിരുദ്ധം
16) കർക്കടകം - കർക്കിടകം
17) കല്യാണം - കല്ല്യാണം
18) മംഗല്യം - മംഗല്ല്യം
19) കുടിശ്ശിക - കുടിശിഖ
20) കൈയൊപ്പ് - കൈയ്യൊപ്പ്
21) ഗ്രാമപ്പഞ്ചായത്ത് - ഗ്രാമപഞ്ചായത്ത്
22) പണിപ്പുര- പണിപുര
23) മനശ്ചികിത്സ - മനോചികിത്സ
24) ജൈവക്കൃഷി - ജൈവകൃഷി
25) തിരഞ്ഞെടുപ്പ് - തെരെഞ്ഞെടുപ്പ് (സിലക്ഷൻ)
26) ദിനപത്രം - ദിനപ്പത്രം
27) നിർലോപം - നിർലോഭം
28) പരീക്ഷച്ചൂട് - പരീക്ഷാചൂട്
29) പരീക്ഷപ്പേടി - പരീക്ഷാപ്പേടി
30) പലായനം - പാലായനം
31) അപജയം - അപചയം ( കുറഞ്ഞുവരൽ)
32) നിദാനം -നിധാനം (ഇരിപ്പിടം)
32) പ്രവൃത്തിദിവസം - പ്രവർത്തിദിവസം
33) പ്രസംഗകൻ - പ്രാസംഗികൻ (ക്ഷണിക്കാതെ വന്നവൻ)
34) പ്രേക്ഷകൻ - പ്രേഷിതൻ ( പറഞ്ഞയച്ചവൻ)
35 ) മുന്നാക്കം - മുന്നോക്കം
36 ) പിന്നാക്കം - പിന്നോക്കം
37) രക്ഷാകർത്താവ് - രക്ഷകർത്താവ്
38) രാപകൽ - രാപ്പകൽ
39) രാഷ്ട്രപരം - രാഷ്ട്രീയപരം
40) സാമൂഹികം - സാമൂഹികപരം
41) ചെലവ് - ചിലവ്
42) വലുപ്പം - വലിപ്പം
43) വായനദിനം - വായനാദിനം
44) വിദ്യാർത്ഥി - വിദ്ധ്യാർത്ഥി
45) വിലയ്ക്ക് - വിലക്ക്
46) ശിപാർശ - ശുപാർശ
47) സമ്രാട്ട് - സാമ്രാട്ട്
48) സായുജ്യം - സായൂജ്യം
49) സാമ്രാജ്യത്തം - സാംമ്രാജ്യം
50) സ്രഷ്ടാവ് - സൃഷ്ടാവ്
This comment has been removed by the author.
ReplyDelete