ഈ രാജ്യം വിൽപ്പനക്ക്!


ഉറക്കമുണർന്നയാൾ വിളിച്ച് കൂവി
പ്രഭോ.. ഈ രാജ്യം വിൽപ്പനക്ക്
വെള്ളം, മണ്ണ്, വായു 
എല്ലാം വിൽപ്പനക്ക്.
ആദായ വിൽപ്പന !
പളുങ്കു ഭരണിയിൽ നിന്ന്
ചോദിച്ചവർക്കെല്ലാം പകുത്തു നൽകി.
വിശാലമനസ്കനാം കച്ചവടക്കാരൻ 
തെല്ലാനന്ദത്തോടെ കൈകൊട്ടി.
ഓ എത്ര മഹത്തരം ചരക്കുകൾ.
തന്റെ പാഴ്സഞ്ചിയിൽ
മതേതരത്വം, ഭരണഘടന ഇനിയും
വിറ്റൊഴിയാൻ ബാക്കി നിൽക്കെ
ഉള്ളിൽ സങ്കടം തിരതല്ലി.
നാശം! ആരെയൊക്കെയോ പഴിച്ചു.
പേടിക്കണ്ട, ഈ രാജ്യം 
നമ്മുടെ കൈയ്യിൽ തിരിച്ചെത്തും.
'മൃതഭൂമി'ക്ക് ഫോറിൻ മാർക്കറ്റിൽ 
ആവശ്യക്കാരില്ലത്രേ.

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി