അഭയാർത്ഥികൾ




കരയാൻ,
ഞങ്ങൾക്ക് പ്രണയമില്ല,
വിശപ്പോളം വിഷാദവും.
ഭാവിയും ഭൂതവും
കാലചക്രത്തിലെ 
നേർത്ത സുഷിരങ്ങൾ.
ഇടിയുന്ന വിപണിയിൽ ശങ്കയില്ല.
ചൂടോ തണുപ്പോ അറിയുകയില്ല.
പകർച്ചവ്യാധിയിൽ
മരണഭയമില്ല.
പുതുപുടവയണിയാത്തതിൽ 
പരിഭവമോ,
രുചിക്കൂട്ട്  കുറഞ്ഞതിൽ 
സങ്കോചമോ ഇല്ല.
പോർക്കളത്തിലെ മരണ 
നിഴലിൽ വിശ്രമിക്കുമ്പോൾ
ഭയം നിശ്വസിക്കില്ല.
വീരചരമം കാത്തു നിൽക്കും ഞങ്ങൾക്കൊരു 
കഫൻ പുടവ തരിക...
ഉപ്പയുടെയോ ഉമ്മയുടെയോ
കുഞ്ഞു പെങ്ങളുടെയോ 
പാകത്തിനൊത്ത ഒന്ന്....







Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം