അധ്യാപകൻ്റെ സങ്കടഹർജി
ബാഗിൽ ഒളിപ്പിച്ച നഞ്ചക്ക്
സഹപാഠിയുടെ നെഞ്ച് പിളർത്തി
മേനി നടിക്കാൻ പഠിപ്പിക്കണം!
പുസ്തകത്താളിൽ
ചോരക്കറ പുരളുമ്പോൾ
പുസ്തകം ഭാരമെങ്കിൽ
വെട്ടിച്ചുരുക്കണം,
ദൂരെയെറിയണം.
നന്മ ചൊല്ലി വടിയെടുത്ത
സാറിൻ്റെ നടുവൊടിച്ച നിയമമേ...
കണ്ണുരുട്ടിയ ടീച്ചറെ കാതടച്ച കൂട്ടരേ,
തെറ്റ് കണ്ട് കണ്ണടക്കുന്ന വിഷണ്ണരെ
ഇപ്പോൾ ഓർക്കുന്നതെന്തിനാണ്....?
മൗന വാല്മീകത്തിലടച്ചതും നിങ്ങൾ.
ഒരു കണ്ണ് കൂടി തല്ലിയടച്ചിരിക്കുന്നു.
ചെമപ്പ് മുറ്റിയ മക്കൾക്ക് മിസാൻ കല്ല്
പണിയണ ആലയും
മൈലാഞ്ചി കൊമ്പ് തളിർക്കണ
കാടും പണിയണേ ഉടനേ .....
Comments
Post a Comment