Posts

വേരുകൾ

Image
രണ്ടാം പതിപ്പിന്റെ ആമുഖം     പ്രിയപ്പെട്ടവരെ,          വായനക്കാർ വേരുകളുടെ ഒന്നാം പതിപ്പ് സ്വീകരിച്ചത് ഇരുകരങ്ങളോടെയാണ്. മാന്യ വായനക്കാരോടുള്ള കൃതജ്ഞന അറിയിക്കട്ടെ.. കൂടാതെ ആദ്യ പതിപ്പിൻ്റെ പ്രകാശനം നിർവഹിച്ച പ്രശസ്ത കവി ബക്കർ മേത്തലക്കും, പുസ്തകം ഏറ്റു വാങ്ങിയ എഴുത്തുകാരനും മുൻ അധ്യാപകനും ആയിരുന്ന മൊയ്തീൻ മാസ്റ്റർക്കും, ഹൃദയഹാനിയായ അവതാരിക കൊണ്ട് ഈ കൊച്ചു പുസ്തകം സമ്പന്നമാക്കിയ സുഹൃത്തും എഴുത്തുകാരനുമായ അബ്ദുസ്സമദ് കൂടല്ലൂരിനും മനോഹരമായ പുറംചട്ട സമ്മാനിച്ച് പുസ്തകത്തെ ആകർശണീയമാക്കിയ സുഹൃത്ത് തർശൂമിനും എന്നും എപ്പോഴും കൂടെ നിന്ന എൻ്റെ വിദ്യാലയത്തിലെ സഹപ്രവ കടപ്പാട് ആദ്യമായി അറിയിക്കുകയാണ്.     നല്ല ഓർമ്മകളാണ് നമ്മെ മുമ്പോട്ട് നയിക്കുന്നത്. നമ്മെ നാമാക്കിയ എത്ര എത്ര മനുഷ്യരാണ് നല്ല വേരുകളായി നമ്മെ കെട്ടിപ്പുണരുന്നത്. ചോരയും നീരും പകുത്തേകിയ മാതാപിതാക്കൾ മുതൽ തൂ മന്ദഹാസം തൂകി മനം കവർന്ന പനിനീർ ദളം വരെ നമ്മുടെ ജീവിതത്തെ മനോഹരമാക്കാൻ ഉത്സാഹിക്കുകയാണല്ലോ. പൂക്കളെയും കായ്ക്കളെയും കുറിച്ച് വാചാലരാകുന്നതിന് മുമ്പ് നമ്മെ നാമാക്കിയ വേര...

അധ്യാപകൻ്റെ സങ്കടഹർജി

Image
ബാഗിൽ ഒളിപ്പിച്ച നഞ്ചക്ക് സഹപാഠിയുടെ നെഞ്ച് പിളർത്തി മേനി നടിക്കാൻ പഠിപ്പിക്കണം! പുസ്തകത്താളിൽ ചോരക്കറ പുരളുമ്പോൾ പുസ്തകം ഭാരമെങ്കിൽ വെട്ടിച്ചുരുക്കണം, ദൂരെയെറിയണം. നന്മ ചൊല്ലി വടിയെടുത്ത സാറിൻ്റെ നടുവൊടിച്ച നിയമമേ... കണ്ണുരുട്ടിയ ടീച്ചറെ കാതടച്ച കൂട്ടരേ,  തെറ്റ് കണ്ട് കണ്ണടക്കുന്ന വിഷണ്ണരെ  ഇപ്പോൾ ഓർക്കുന്നതെന്തിനാണ്....? മൗന വാല്മീകത്തിലടച്ചതും നിങ്ങൾ. ഒരു കണ്ണ് കൂടി തല്ലിയടച്ചിരിക്കുന്നു. ചെമപ്പ് മുറ്റിയ മക്കൾക്ക് മിസാൻ കല്ല്  പണിയണ ആലയും  മൈലാഞ്ചി കൊമ്പ് തളിർക്കണ കാടും പണിയണേ ഉടനേ .....

വിളക്കണയുമ്പോൾ

Image
തമസ്സകറ്റും കെടാവിളക്ക് പാതിരാവിലെപ്പോഴോ കെട്ടുപോയതെന്താണ് ...? ചോക്കുപൊടിയിൽ  അറിയാതെ പൊലിഞ്ഞതോ സർക്കാർ ആപീസിൻ വരാന്തയിൽ തേഞ്ഞു പോയതോ..? വേതനമില്ലാതെ വൃഥായെത്ര  നാളെന്ന വേദന. ഉടുത്തൊരുങ്ങുമ്പോൾ പരിഹാസങ്ങളിൽ  സിന്ദൂര സൂര്യൻ അടർന്നു വീണു. തിരിച്ചടവ് തെറ്റുമ്പോൾ അധ്യാപികക്ക് കണക്ക് പിഴച്ചിരിക്കാം. പറ്റ് ബുക്കിലെ അക്കങ്ങളിൽ  നനവ് പടർന്നതുമാവാം. ദുര മൂത്ത ഭരണം ഉത്തരം കയറ്റുന്ന ഉത്തരവിന്റെ  ഒടുവിലത്തെ ഇരയാണ് അലീന. മഷി തീർന്ന ഫൗണ്ടൻ പെന്നിനും ആ പെണ്ണിൻ്റെ വേദന. 

കൊലാലയം

Image
പിന്നാലെ വരുമാ അനുജന്റെ  കയ്യിൽ പിച്ചാത്തി കോറി  ചിരിക്കുവാൻ, തല താഴ്ന്നിരിക്കുന്നവന്റെ  നെഞ്ചിൽ ആഴത്തിൽ  മുറിവേൽപ്പിക്കുവാൻ, മുമ്പേ ഞാൻ ഉണ്ടായിരുന്നെന്ന ധാർഷ്ട്യത്തിൽ അപരന്റെ മാനം പിച്ചിച്ചീന്തുവാൻ, സഹപാഠിയിൽ നിണം  അടരുന്ന കാണാൻ  കൊതിക്കുന്ന പുതിയ പാഠം..! കൂടെപ്പിറപ്പൊന്ന് പിടയുന്ന കാണാൻ പഠിക്കുന്നു പാഠ്യഭേദം ! പറക്കമുറ്റാത്ത കുഞ്ഞിനെയരിഞ്ഞു കളയുന്നു ഈ 'കൊലാലയം'.

ബാല്യകാലം

Image
മുറ്റത്തെ തൈമാവിൻ കൊമ്പിലൂടെ ഞാനിന്ന് എത്തി നോക്കിയെൻ്റെ ബാല്യകാലം. ചക്കരമാവിലൂടെ ഊഴ്ന്നിറങ്ങുന്ന ഓർമ്മകൾ ഊറുന്ന മധുരകാലം. തുമ്പിക്ക് വിരുന്നുട്ടാൻ തുമ്പപ്പൂ തോരനും പച്ചിലച്ചാറും മാവിലയിൽ ഒരുക്കിയ  വിരുന്നുകാലം. വനിയിൽ വിരിഞ്ഞ മലർചെണ്ടു  പറിക്കാൻ കൊതിച്ച വസന്തകാലം. വാനിൽ ചിറകിട്ട ചിത്രശലഭങ്ങൾക്ക്  പിന്നാലെ പാഞ്ഞ ശോഭ കാലം. പള്ളിപ്പറമ്പിലെ ഉറങ്ങാത്ത ജിന്നും കൊന്നു തിന്നുന്ന കോക്കാൻ ഭൂതവും വരുമെന്ന് പേടിച്ച് വിറപൂണ്ട ഭൂതകാലം. പായ് വിരിച്ചു അമ്മ പഠിക്കാൻ ഇരുത്തു- മ്പോൾ ചിണുങ്ങുന്ന കുസൃതി കാലം. മുത്തശ്ശി മാവിൻ്റെ ചുറ്റിൽ ഇരുന്നു മുത്തശ്ശി ഊട്ടുന്ന കഥാ കദനകാലം. ഇനിയെന്ന് വരും എൻ്റെ ബാല്യകാലം... നെറ്റിയിൽ തുടുത്ത മുഴകളും മുട്ടിലെ ഉണങ്ങാത്ത മുറിവും മനസ്സിലെ മായാത്ത മുദ്രയായി നനവ് പടർത്തുന്നു  ശിഷ്ടകാലം.

ഗുരുഭൂതർ

Image
ഇരുൾ നീക്കി വഴിവെട്ടി  വിദ്യ തെളിയിച്ച ഗുരുഭൂതരേ.. ചോക്കും പൊടിയിലെ വർണ്ണപ്പകിട്ടിൽ തെളിയുന്ന മായാത്ത ഗുരുഭൂതരേ.. പിടയുമ്പോൾ എന്നെ അച്ഛനായി ചേർത്തണച്ചു നീ. ചിണുങ്ങുമ്പോൾ എന്നെ അമ്മയായി വാരിപ്പുണർന്നു നീ. കൂടെ കളിക്കാൻ  അനുജനായി കുറുമ്പിയായി  കൊച്ചനുജത്തിയായി മാറി നീ. മാഞ്ഞ അക്ഷരക്കൂട്ടിലെ  മായാതെ ഹൃദയത്തിൽ ശേഷിച്ച ഗുരുവചനമേ.... മധുരച്ചൂരൽ കൊതിക്കുന്ന  ഈ സായന്തനത്തിൽ പിൻ ബെഞ്ചിലായെങ്കിലും  തിക്കി തിരക്കി ഞാനൊന്നിരിക്കട്ടെ....
വര്‍ത്തമാനകാലത്തെ അധ്യാപനവും സമൂഹവും പ്രധാന ജന്മിയും സമ്പനുമായ സ്‌കൂള്‍ മാനേജറുടെ പറമ്പിലെ പണിക്കാരും വേണ്ടി വാല്‍ വീ'ുപണികള്‍ വരെ ചെയ്യേണ്ടിവവരും ആയിരുു അധ്യാപകര്‍. ചില്ലറ നാണയ തു'ുകള്‍ മാത്രം വേതനം പറ്റി കുടുംബത്തിന്റെ വിശപ്പടക്കാന്‍ പ'ിണി കിട മുഴുപ്പ'ിണിക്കാരന്റെ കൂടി പേരായിരുു വാദ്ധ്യാര്‍ അഥവാ അധ്യാപകന്‍. മാസ വേതനം ത െവര്‍ഷത്തിലെ ലഭിക്കാറൊള്ളു. കൊച്ചി രാജാവിന്റെ കാലം മുതല്‍ അധ്യാപകര്‍ അനുഭവിക്കു ഈ ദുരവസ്ഥക്ക് അല്‍പം മാറ്റം ഉണ്ടായി'ുണ്ടെങ്കിലും കാര്യമായ മാറ്റങ്ങള്‍ വി'് കുറച്ച് വര്‍ഷങ്ങളെ ആയി'ൊള്ളു. കാരൂരിന്റെ 'പൊതിച്ചോറ്' എ കഥ പ'ിണിക്കാരനായ അധ്യാപകന്‍ വിശപ്പ് സഹിക്കാതെ വിദ്യാര്‍ത്ഥിയുടെ പൊതിച്ചോറ് മോഷ്ടിക്കുതാണ്. പിീട് തന്റെ വിദ്യാര്‍ത്ഥിയുടെ ഉച്ചയൂണ് മോഷ്ടിച്ചതില്‍ അധ്യാപകന് മനസ്താപം ഉണ്ടാവുകയും മാനേജറോട് കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷ വിധിക്കാന്‍ ആവശ്യപ്പെടു കരളലിയിപ്പിക്കു കഥാസാരമാണ് പൊതിച്ചോറിന്റേത്. പൊതിച്ചോറ് കേവലമൊരു കഥയല്ല. ഇലെകളിലെ പാവങ്ങളായ അധ്യാപകര്‍ അനുഭവിച്ച പ്രയാസങ്ങളുടെ നേര്‍സാക്ഷ്യം കൂടിയാണ്. പൊതിച്ചോറില്‍ നി് അധ്യാപക...