വിളക്കണയുമ്പോൾ





തമസ്സകറ്റും കെടാവിളക്ക് പാതിരാവിലെപ്പോഴോ
കെട്ടുപോയതെന്താണ് ...?
ചോക്കുപൊടിയിൽ 
അറിയാതെ പൊലിഞ്ഞതോ
സർക്കാർ ആപീസിൻ
വരാന്തയിൽ തേഞ്ഞു പോയതോ..?
വേതനമില്ലാതെ വൃഥായെത്ര 
നാളെന്ന വേദന.
ഉടുത്തൊരുങ്ങുമ്പോൾ പരിഹാസങ്ങളിൽ 
സിന്ദൂര സൂര്യൻ അടർന്നു വീണു.
തിരിച്ചടവ് തെറ്റുമ്പോൾ
അധ്യാപികക്ക് കണക്ക് പിഴച്ചിരിക്കാം.
പറ്റ് ബുക്കിലെ അക്കങ്ങളിൽ 
നനവ് പടർന്നതുമാവാം.
ദുര മൂത്ത ഭരണം
ഉത്തരം കയറ്റുന്ന ഉത്തരവിന്റെ 
ഒടുവിലത്തെ ഇരയാണ് അലീന.
മഷി തീർന്ന ഫൗണ്ടൻ പെന്നിനും
ആ പെണ്ണിൻ്റെ വേദന. 

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം