കൊലാലയം
പിന്നാലെ വരുമാ അനുജന്റെ
കയ്യിൽ പിച്ചാത്തി കോറി
ചിരിക്കുവാൻ,
തല താഴ്ന്നിരിക്കുന്നവന്റെ
നെഞ്ചിൽ ആഴത്തിൽ
മുറിവേൽപ്പിക്കുവാൻ,
മുമ്പേ ഞാൻ ഉണ്ടായിരുന്നെന്ന
ധാർഷ്ട്യത്തിൽ അപരന്റെ
മാനം പിച്ചിച്ചീന്തുവാൻ,
സഹപാഠിയിൽ നിണം
അടരുന്ന കാണാൻ
കൊതിക്കുന്ന പുതിയ പാഠം..!
കൂടെപ്പിറപ്പൊന്ന് പിടയുന്ന കാണാൻ
പഠിക്കുന്നു പാഠ്യഭേദം !
പറക്കമുറ്റാത്ത കുഞ്ഞിനെയരിഞ്ഞു
കളയുന്നു ഈ 'കൊലാലയം'.
Comments
Post a Comment