സ്ത്രി സ്വാതന്ത്ര്യം സമരമുറകൾ മാറേണ്ടിയിരിക്കുന്നു

  

   പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന‌ പാദത്തിൽ   സ്ത്രീകളുടെ മാറ് മറക്കാനുള്ള അവകാശത്തിനു വേണ്ടി വരേണ്യവർഗ്ഗത്തിനെതിരെ നടന്ന  സമരങ്ങളായിരുന്നു മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള എന്നീ പേരുകളിൽ ചരിത്രത്തിൽ അറിയപ്പെടുന്നത്.
അന്ന് പരസ്പരം ഏറ്റുമുട്ടിയത് സവർണ്ണരും ഹരിജനങ്ങളുമായിരുന്നു. സ്ത്രീയുടെ സ്വാതന്ത്ര്യത്തെയാണ് സവർണ്ണർ കടന്നാക്രമിക്കാൻ ശ്രമിച്ചത്. ജന്മിത്വത്തിനും സവർണ്ണാധിപത്യത്തിനുമെതിരെയുള്ള ഇത്തരം സമരങ്ങളിൽ ഊറ്റം കൊള്ളുന്ന മാക്സിസ്റ്റ്  പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി ഘടകം  മാറ് തുറക്കാൻ വേണ്ടി ബത്തക്ക സമരം നടത്തുന്നത് കാണുമ്പോൾ കൗതുകം തോനുന്നു.
  ബത്തക്ക സമരവും, ചുംബന സമരവും പ്രത്യക്ഷമായി തന്നെ സഹായിക്കുന്നതാരെയെന്ന് ആർക്കാണ് അറിയാത്തത്. 
   സ്ത്രീകൾക്കെതിരെയുള്ള അക്രമണങ്ങൾ തടയാനോ സ്ത്രികൾ നേരിടുന്ന ലിംഗവിവേചനം അവസാനിപ്പിക്കാനോ ഈ സമരമുറകൾക്ക് സാധിക്കുമോ?...
സ്ത്രിയിൽ കാമം മാത്രം കാണാൻ പ്രേരിപ്പിക്കുന്ന പോൺ സൈറ്റുകൾ , അവളുടെ മേനിയിലേക്ക് ചുഴന്നിറങ്ങുന്ന കഴുക കണ്ണുകൾ ഇതിനറുതി വരുത്താൻ അവർക്ക് സാധിക്കുന്നുണ്ടോ?
സ്ത്രീയുടൽ കാണിച്ച് ലാഭം കൊയ്യുന്ന മുതലാളിത്വത്തിനെതിരെയോ മാധ്യമസംമ്പ്രാട്ടുകൾക്കെതിരെയോ നടത്തേണ്ടതാണ് ആധുനിക കാലത്തെ സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരങ്ങളെന്ന് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. സ്ത്രികളുടെ അവകാശങ്ങൾ ഹനിക്കപ്പെടാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കലല്ല അവളുടെ അവകാശങ്ങൾ നേടിക്കൊടുക്കാനുള്ള സമരകാഹളം  ഇനിയുമുയരട്ടെ....

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി