ഈ സമുദായം ഉറച്ച് വിശ്വസിക്കുന്നു അവർ ഹിന്ദുക്കളല്ലന്ന്

  

   എട്ട് ദിവസം പലവുരു പലരും ചേർന്ന് പീഡിപ്പിക്കാൻ മാത്രം എന്തായിരുന്നു  ആ എട്ടു വയസ്സുകാരിയുടെ മടിശ്ശീലയിൽ? അത് കാമം മാത്രമായിരുന്നില്ല. മുസ്ലിം വിദ്വേഷത്തിന്റെ പ്രത്യേയശാസ്ത്രമായിരുന്നു ആ മൃഗീയതക്ക് പിന്നിലെന്ന് അറിയാത്തവരുണ്ടോ! അവൾ ഇത്രയും ധാരുണമായി കൊല്ലപ്പെട്ടത് മുസ്ലിമായത് കൊണ്ട് മാത്രമാണെന്ന് പറയാൻ പലരും ഭയപ്പെടുന്നു. പേടിപ്പിക്കാനാണത്രേ പീഡിപ്പിച്ചത്. ബകർവാൽ ഗോത്ര വിഭാഗത്തെ പേടിപ്പിച്ച് നാടുകടത്താൻ കാലങ്ങളായി ശ്രമിച്ച് കൊണ്ടിരിക്കുന്നു. മക്കൾക്ക് ഈ ഗതി വന്നാൽ അവർ പോകാതിരിക്കുമോ!   ഭൗതിക ശരീരം  സ്വന്തം മണ്ണിൽ മറമാടാൻ പോലും അനുവദിക്കാതെ 8 KM അകലെ അടക്കം ചെയ്യേണ്ടി വന്നത് എത്രമാത്രം വേദനാജനകമാണ്.  വീണ്ടുമിതാ സൂറത്തിലും ഇത് തന്നെ ആവർത്തിക്കപ്പെടുന്നു.
   ഹൈന്ദവ സഹോദരങ്ങൾ പവിത്രമായി കാണുന്ന ദേവസന്നിധി തന്നെ ഈ കൃത്യത്തിനായ് തെരെഞ്ഞെടുത്തത് ഹിന്ദു മുസ്ലിം വർഗീയ ലഹളകൾ സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ്. ഇതേപേരിൽ ചങ്ങനാശ്ശേരിയിൽ  അമ്പലത്തിന്റെ ചുവരുകളിൽ കലാപത്തിന്റെ കനലുകൾ കോറിയിട്ടപ്പോഴും സംഘ്പരിവാർ ലക്ഷ്യം വെച്ചത്  ഹിന്ദു മുസ്ലിം സ്പർധ തന്നെ. മുസ്ലിം പേരിൽ വ്യാജ fb അകൗഡ് ഉണ്ടാക്കി  ഹൈന്ദവരെ പ്രലോപിപ്പിക്കാൻ വിദോഷ പോസ്റ്റുകൾ ഇടുന്നതിലും ആസിഫയുടെ പിതാവിന്റെ പേരിൽ വ്യാജ വീഡിയോ നിർമ്മിച്ചതിന്റെ പിന്നിലും  ലക്ഷ്യം മതസ്പർധ തന്നെയാണ്.
   എന്നാൽ, കത്വവയുടെ പേരിൽ ഒരമ്പലവും തകർക്കപ്പെട്ടില്ല. മുസ്ലിം രോഷം ഹൈന്ദവ സമുദായത്തിനെതിരെ തിരിഞ്ഞില്ല. മുസ്ലീങ്ങളാരും ഹിന്ദുവിനെ ശത്രുവായി കണ്ടില്ല. സംഘ് പരിവാരങ്ങൾ വീണ്ടും പരാജയപ്പെട്ടിരിക്കുന്നു. കാരണം മറ്റൊന്നുമല്ല, സംഘ് പരിവാർ ഹിന്ദുക്കളെല്ലന്നു നല്ല ബോധ്യമുണ്ട് ഈ സമുദായത്തിന്.

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം