ജിഹാദിനൊരുങ്ങുക...



   നിലവിളികൾ അവസാനിച്ചിട്ടില്ല. കാമ്പുകളൊഴിയുമ്പോൾ ഇനിയെങ്ങോട്ടെന്ന ആശങ്ക നമ്മുടെ സഹോദരങ്ങളുടെ മുഖങ്ങളിൽ പ്രകടമാണ്. നിസ്വാർത്ഥമതികളുടെ സഹായഹസ്തങ്ങൾ നീളുന്നുവെങ്കിലും പലരുടേയും അവസ്ഥ ഇപ്പോഴും വളരെ ദയനീയ്യമാണ്. വൈദ്യുതി പൂർണ്ണമായും പുനർ സ്ഥാപിക്കപ്പെട്ടിട്ടില്ല. വീടിന്റെ അകത്തും പുറത്തും രൂപപ്പെട്ടിട്ടുള്ള ചെളിക്കൂന കണ്ട ഞെട്ടലിലാണവർ. വെള്ളം സർവത്രയാണെങ്കിലും ശുദ്ധജല ക്ഷാമം എവിടെയും നേരിടുന്നുണ്ട്.
   രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസത്തിലും  മുഴുകിയിരുന്ന പലരും കൈ കഴുകി തിരിച്ച് നടക്കുന്ന ഈ സാഹചര്യത്തിൽ പരലോക വിശ്വാസികളായ നാമെങ്ങിനെയാണ് ദൗത്യം പൂർത്തിയാകാതെ പിൻതിരിയുക...? അവസാന വീടും ശുദ്ധിയാകുന്ന വരെ അവസാന വീടും പൂര്‍വ്വസ്തിഥിയിലേക്ക്‌ തിരിച്ചു വരുന്നത് വരെ നമ്മുടെ 'ജിഹാദ്' അവസാനിക്കുന്നില്ല!
    നമ്മുടെ നാടിന്റെ പുനർനിർമ്മിതിയിൽ ഭാഗവക്കാവുക...  ത്യാഗസന്നന്ധമായ ജിഹാദിനൊരുങ്ങുക....

Comments

Post a Comment

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി