നിങ്ങൾ ഈ ഭൂപടത്തിൽ എവിടെയാണ്..?
തികഞ്ഞ പൊങ്ങച്ചക്കാരനായ ഒരുവനോട് ഗുരു പറഞ്ഞതാണ് ഒരു ഭൂപടമെടുക്കുക തിരയുക, താങ്കൾ എവിടെയാണെന്ന്..? മനുഷ്യന്റെ നിസ്സാരത ബോധ്യപ്പെടാൻ ഇത്തരമൊരു ഒരു ചെറു പരീക്ഷണം തന്നെ ധാരാളം. എത്ര വലിയ ഭരണാധികാരിയും ഭൂപടത്തിൽ ഒരു ബിന്ദുവായി പോലും കാണില്ല. അവന്റെ രാജ്യം ചെറിയൊരു രേഖയായി ഗോളത്തിൽ എവിടെയെങ്കിലും കണ്ടാൽതന്നെ അവന്റെതല്ലാത്ത, അവന് കീഴ്പ്പെടുത്താനാകാത്ത ഭൂപ്രദേശങ്ങളാൽ ഇനിയും ബാക്കിയാണ് ഭൂഗോളം.
ഈ മഹാ പ്രപഞ്ചത്തിൽ കൂറ്റൻ നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കിടയിൽ ഒരു ചെറുഗോളമായി മാത്രം കാണുന്ന കുഞ്ഞു ഭൂമിയുടെ കാര്യമാണ് പറഞ്ഞത് അപ്പോൾ ഈ പ്രപഞ്ചത്തിൽ എങ്ങനെയാണ് ഒരാളെ അടയാളപ്പെടുത്തുക..? അവനും അവന്റെ രാജ്യവും അർദ്ധ ബിന്ദുവായി പോലും കാണപ്പെടില്ല.
നൂറു നില കെട്ടിടത്തിൽ നിന്ന് നോക്കുമ്പോൾ കാണുന്ന കുഞ്ഞു മനുഷ്യരിൽ താനുൾപ്പെടുന്നുവെന്നറിയുമ്പോഴാണ് അഹന്തയുടെ മുള്ളൊടിയുന്നത് .
തന്നെക്കാൾ സമ്പൽ സമൃദ്ധിയിൽ ജീവിച്ചവർ കടക്കെണിയിൽ ഉലയുന്നത് കാണുമ്പോഴും തന്നെക്കാൾ ആരോഗ്യദൃഡഗാത്രരായവർ ശയ്യാവലംബിയായി മരണത്തെ മല്ലിടുന്നത് കാണുമ്പോഴും ബുദ്ധിശൂന്യനായ മനുഷ്യൻ ഇപ്പോഴും അഹങ്കരിക്കുന്നു. അവൻ ഉച്ചത്തിൽ വിളിച്ചു കൊണ്ടേയിരിക്കുന്നു എന്റെ പണം, എന്റെ ആരോഗ്യം, എന്റെ മക്കൾ അങ്ങനെ.. അങ്ങനെ..
മനുഷ്യനെ അഹങ്കാരിയാക്കി ദൈവസ്മരണയിൽ നിന്നുതടഞ്ഞ് ഉന്മാദരാക്കുന്ന ചിലത് ഖുർആൻ ഉണർത്തുന്നത് കാണാം. അല്ലാഹു പറയുന്നു
(സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ അവര്‍ തന്നെയാണ് നഷ്ടക്കാര്‍.) 63:9
റബ്ബ് തന്ന ധനവും സുഖസൗകര്യങ്ങളും തങ്ങളുടെ നേട്ടമായി നിനച്ച് പൊങ്ങച്ചം നടിച്ചവരെ ദൈവശിക്ഷയാൽ നാമാവശേഷമാക്കിയ എത്രയെത്ര കഥകളാണ് ഖുർആൻ നമുക്ക് പറഞ്ഞു തന്നിട്ടുള്ളത്. ആദിന്റെയും ഥമൂദിന്റെയും കഥകൾ തന്നെ ധാരാളം.
എല്ലാം നൈമിഷികം. മിന്നൽപ്പിണരെന്നപോലെ ക്ഷണനേരംകൊണ്ട് ഇല്ലാതാകാം ഭോഗസുഖങ്ങളെല്ലാം. എന്തിന് നിഴൽ പോലും.! വെളിച്ചം പരക്കുമ്പോൾ നിഴലും അതിന്റെ പാട്ടിനു പോകുന്നുവല്ലോ.
നാം 'എന്റെ'തെന്നു ഊറ്റം കൊള്ളുന്നവയെല്ലാം എന്നും നമ്മുടേതെന്ന് വൃഥാ നിനക്കാതിരിക്കുക എപ്പോഴും സർവ്വശക്തന്റെ അടിമയാണെന്ന് ആവർത്തിച്ചു ഉരുവിടുക. മനസ്സ് കലുഷിതമാകുമ്പോൾ തിരുമേനി പറയാൻ പഠിപ്പിച്ച പ്രാർത്ഥന തുടങ്ങുന്നത് ഇങ്ങനെയാണ് "അല്ലാഹുവേ ഞാൻ നിന്റെ അടിമയാണ്. അടിമയുടെയും അടിയാത്തിയുടെയും മകൻ. എന്റെ കുടുമ നിന്റെ പക്കലുമാണ്'. അതെ, നമുക്ക് ആവർത്തിച്ചത് ഉരുവിട്ട്കൊണ്ടിരിക്കാം നാഥാ ഞാനൊരു എളിയ ദാസൻമാത്രം . അപ്പോൾ നമ്മുടെ മനസ്സിൽ വളരുന്ന അഹന്തയുടെ പാറക്കെട്ടുകൾ തകരുന്നത് കാണാം നാഥൻ അനുഗ്രഹിക്കട്ടെ...

Comments
Post a Comment