വിത്ത്



വെയിലേറ്റു വിളറി
വിരിയും മുമ്പേ
കരിയിലയായ്
പൊഴിഞ്ഞ പെണ്ണേ....
വരുംന്നാൾ
വിത്തായ് ജനിക്കണം
അതും നെല്ലായ്.
കാലഭേദങ്ങളിൽ കെടാതെ
ഈർപ്പസുഷിരങ്ങളിൽ
തളിർക്കും
നെൽ കതിരായ് തീരണം
ഈ തമസ്സിൻ തപസ്സിടാം
നീതിപീഠത്തിൽ കൺതുറയും വരെ

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം