നെഗറ്റീവ്
വന്നുടൻ ഉടൽ പുറത്ത്
കാട്ടാതെ പ്രവാസി കതകടച്ചു.
മിണ്ടരുത്! ഗൾഫിൽ നിന്നാണ്.
തുമ്മാതെ ചുമക്കാതെ
എല്ലാം അടക്കിപ്പിടിച്ചു.
പഴയ ആ ഗൾഫുകാരന്റെ
ഭാര്യയുടെ മുഖത്ത്
സന്ദേഹത്തിന്റെ അലതല്ലൽ.
ബന്ധുക്കളിൽ ക്രോധ ഭാവം.
കെട്ടുകളെടുക്കാതെ അകന്നവർ.
ജനലഴികൾ തുറന്നപ്പോൾ
അയൽക്കാരന്റെ തുറിച്ചു നോട്ടം,
കണ്ണുരുട്ടൽ.
അകത്തെ ബന്ധനത്തിൽ,
പുറത്തെ അടക്കംപറച്ചിലിൽ
കണ്ണീർ വാർത്തു.
പ്രവാസത്തേക്കാൾ പ്രയാസം.
വൈദ്യ പരിശോധനയിൽ
നെഗറ്റീവ് തെളിഞ്ഞെങ്കിലും
നാട്ടിൽ അവനോടിപ്പോഴും
'നെഗറ്റീവ്' ഭാവം, പരിഭ്രമം.
Comments
Post a Comment