ഇന്ത്യ: ഗാന്ധിക്കു ശേഷം


    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ ചരിത്രം പറയുകയാണ് ഈ ഗ്രന്ഥം.
വിഭജനാനന്തര കലാപങ്ങൾ,  കാശ്മീർ സംഘർഷം, ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിൽ ജവഹർലാൽ നെഹ്‌റുവിന്റെ പ്രാധാന്യം, ഇന്ത്യ ചൈനാ ബന്ധം, ഇന്ദിരാ ഗാന്ധിയുടെ നയങ്ങളും വിമർശനങ്ങളും, ഇന്ത്യയിലെ രാഷ്ട്രീയ വടംവലികൾ, ബാബ്‌റി മസ്ജിദ് തകർക്കലും അതിനെത്തുടർന്നുണ്ടായ വർഗീയ കലാപങ്ങളും, കോൺഗ്രസ് ഇതര ഭരണകൂടങ്ങൾ, ഇന്ത്യൻ സമ്പദ്ഘടന, കോൺഗ്രസ് തകർച്ച, സംഘ് പരിവാർ വളർച്ച എന്നിങ്ങനെ ഭാരതചരിത്രത്തിലെ ഓരോ കാലഘട്ടത്തിലെയും സംഭവങ്ങൾ അനുപമമായ ശൈലിയിൽ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. രാമചന്ദ്ര ഗുഹയുടെ ദീർഘനാളത്തെ ഗവേഷണങ്ങൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ പിറവിയെടുത്ത ഈ കൃതി.
ഓരോ ഇന്ത്യക്കാരനും വായിച്ചിരിക്കേണ്ട പുസ്തകം. സ്വാതന്ത്ര്യന്തര ഇന്ത്യ നേരിട്ട പ്രതിസന്ധികൾ ഒരോന്നായി വിശകലനം ചെയ്യുകയും ഒടുവിൽ ഇന്ത്യ എങ്ങിനെ അതിജീവിക്കുന്നുയെന്നതും വ്യക്തമാക്കി പുസ്തകം അവസാനിക്കുന്നു.

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി