ലിബറൽ മുസ്ലിം
എഴുതാൻ ഞാൻ പേനെയെടുത്തു പിന്നെ വേണ്ടെന്ന് വെച്ചു.
റോഹിങ്ക്യൻ മുസ്ലിമീങ്ങൾക്ക് വേണ്ടി എഫ്.ബിയിൽ ഒരു സ്റ്റാറ്റസെങ്കിലും ഇടണമെന്ന് വിചാരിച്ചതാ പക്ഷേ ചെയ്തില്ല.
എന്റെ സുഹൃത്തുക്കൾ അവരെന്തു കരുതും ഞാനും ഒരു തീവ്രവാദിയാണെന്ന് അവർ കരുതിയാലോ.....?
സുഹൃത്തുക്കൾക്കിടയിൽ തീവ്രവാദത്തെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും ചർച്ചകൾ വെരാറുണ്ട്. ഐ.എസും, അൽ ക്വയ്ദയും ഇടക്കിടെ പറഞ്ഞ് കേൾക്കാറുമുണ്ട്. ഇത്തരം സംഘങ്ങൾക്ക് ഇസ്ലാമുമായി കുലബന്ധം പോലുമില്ലന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഞാൻ പറയാൻ നിന്നില്ല.
ബാഗ്ദാദി എന്നെപ്പോലെ താടിയുള്ളവനാണെന്ന് ആരോ പറഞ്ഞപ്പോൾ ഞാൻ മടിച്ച് നിന്നില്ല സുഹൃത്തുക്കളുടെ ക്ലീൻ ഷീറ്റിനായി മുഖം വടിച്ച് ദർപ്പണമാക്കി.
എന്റെ വസ്ത്രത്തിലേക്ക് അവരുടെ നേത്രങ്ങൾ ചൂഴ്ന്നിറങ്ങിയപ്പോൾ മെല്ലെ മെല്ലെ വസ്ത്രമിറക്കി ഞാനും 'മോഡേണായി'.
ഇസ് ലാമിക പ്രബോധകരേയും പണ്ഡിതരേയും തുറങ്കിലടച്ചപ്പോൾ അവർ ഞമ്മളെ ആളെല്ലന്ന് പറഞ്ഞ് പൊടിതട്ടി രക്ഷപ്പെട്ടു. അല്ലെങ്കിലും ഈ കാലത്ത് ഇങ്ങിനെയൊക്കെ പ്രബോധനം ചെയ്യാണോ അവനവന്റെ നിസ്ക്കാരവും ഇബാദത്തും നോക്കി നടന്നാൽ പോരേ... ആളുകളെ കൊണ്ട് ഓരോന്നു പറയിപ്പിക്കാനെന്ന് മനസ്സിൽ പറഞ്ഞു.
കക്ഷിത്വം വെച്ച് പുലർത്തുന്നവരും ഒന്നിനും കൊള്ളാത്തവരുമാണെന്ന് മത സംഘടനാ നേതാക്കളേയും പണ്ഡിതരേയും അടച്ച് ആക്ഷേപിച്ച് ഒന്നിലും ചേരാതെ ഞാൻ നിന്നു.
ഇന്ന് ഞാനൊരു 'മതേത്വരവാദി'യായിരിക്കുന്നു.
ഇസ്ലാമിക ശരീഅത്തിനെ കുറിച്ച് പറയുമ്പോൾ 'ലിബറലാവാൻ' വേണ്ടി ശരീഅത്ത് കാലഹരണപ്പെട്ടുവെന്ന് എനിക്കും പറയേണ്ടി വന്നു.
എന്റെ പേരാണിപ്പോൾ പ്രശ്നം... ആ പേര് കേട്ട് ആരെങ്കിലുമെന്നെ തീവ്രവാദിയാക്കുമോ എന്നാണിപ്പോൾ പേടി. മക്കൾക്കെങ്കിലും 'മോഡേൻ ' പേരിടാൻ ശ്രമിക്കാം...
ഇപ്പോൾ ഞാനൊരു തികഞ്ഞ 'മതേതരവാദിയും' 'പുരോഗമനവാദിയും' ആയിരിക്കുന്നു.
പക്ഷേ, നമസ്ക്കരിക്കാൻ നിൽക്കുമ്പോൾ അല്ലാഹുവിന് വേണ്ടി എന്റെ മുഖവും ജീവിതവും സമർപ്പിച്ചുവെന്ന് ( വജ്ജഹത്തു ) പറയുമ്പോൾ ഒരു നീറ്റൽ പോലെ.... അല്ലാഹു അക്ബർ അല്ലാഹു വലിയവനെന്ന് പറയുമ്പോൾ ഒരു ആളലു പോലെ....
ഇബ്രാഹീം നബിയുടെ ത്യാഗത്തെ അനുസ്മരിച്ച് പെരുന്നാൾ സന്ദേശങ്ങൾ കൈമാറുമ്പോൾ പറയാൻ ഞാൻ അർഹനല്ലാത്തത് പോലെ!
എനിക്കറിയില്ല 'ലിബറലാവൻ' വേണ്ടി ഞാൻ എന്റെ അസ്ഥിത്വത്തെയാണോ പണയം വെച്ചതെന്ന്.........

തെറ്റിദ്ധാരണയുടെ വലിയ ഒരു മല കയറി കൊണ്ടിരിക്കുകയാണ് നമ്മുടെ സമൂഹം.
ReplyDeleteആദിൽ വളരെ നന്നായി എഴുതി .
ReplyDeleteസത്യമാണ്
ReplyDelete