ആനന്ദ് നീലകണ്ടൻ



    കെ.എൽ.എഫിന്റെ വേദിയിൽ കണ്ട പ്രതിഭാധനരായ എഴുത്തുകാരിൽ ഒരാളാണ് ആനന്ദ് നീലകണ്ടൻ. രാജിവ് ശിവശങ്കറുമായി നടത്തിയ സംഭാഷണം  അദ്ദേഹത്തിന്റെ സരളമായ സംസാരശൈലി കൊണ്ട് വല്ലാതെ ആകർഷിച്ചു. ഒരു എഴുത്തുകാരന്റെ ഗൗരവത്തിലായിരുന്നില്ല പച്ച മനുഷ്യന്റെ ലാളിത്യത്തോടെയാണ് അദ്ദേഹം സംസാരിച്ചത്.
    ടെക്നോളജിയെ പരമാവധി ഉപയോഗപ്പെടുത്തി നടപ്പിലും ഇരുപ്പിലും കഥ എഴുതുകയാണദ്ദേഹം അത് കൊണ്ടാകാം ചുരുങ്ങിയ കാലയളവിനുള്ളിൽ അനേകം കൃതികൾ പുറത്തിറക്കാൻ അദ്ദേഹത്തിന് സാധിച്ചത്.
    സ്റ്റാറ്റസ് മറന്ന് മലയാളം മൊഴിയാൻ സാധാരക്കാർ വരെ മടിക്കുമ്പോൾ ഇംഗ്ലീഷ് എഴുത്തുകാരനായിട്ട് പോലും
ആംഗലേയ ഭാഷ ഇടക്കിടക്ക് കടന്ന് വരാതെ തന്റെ തനതായ നാടൻ ഭാഷയിൽ  സംവദിച്ച ആനന്ദ് ശ്യോതാക്കളെ അക്ഷരാർത്ഥത്തിൽ   വിസ്മയിപ്പിച്ചു.
#KLF
#Anand_neelakandan
#Bahubali

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം