വിവാദങ്ങൾ സ്വയം മെനയുന്നവർ
വിവാദങ്ങൾ സ്വയം ഉണ്ടാക്കി ജനശ്രദ്ധയാകർഷിക്കുകയെന്നത് വലിയ മാർക്കറ്റിങ് തന്ത്രമായി മാറിയിരിക്കുന്നു. കഴിവു കൊണ്ട് പ്രിസിദ്ധരാകാൻ സാധിക്കാത്തവർക്ക് കുപ്രസിദ്ധി സൃഷ്ടിച്ച് ജനശ്രദ്ധയാകർഷിക്കാൻ എളുപ്പം സാധിക്കുന്നു. ഈയടുത്ത് ചില 'പ്രമുഖ' ഫെമിനിസ്റ്റുകളും വനിതാ ഖത്തീബ്മാരും ഈ തന്ത്രം പ്രയോഗിക്കുന്നതായി കാണാം.
ചില വിവാദങ്ങളും നേട്ടങ്ങളും
വിവാദം ഒന്ന്: പത്മാവതി
ഈ സീസണിൽ കോടികൾ കളക്ഷൻ വാങ്ങിയ പത്മാവതി സിനിമയുടെ യഥാർത്ഥ പ്രചാരകർ സിനിമ റിലീസാകുന്നതിനു മുമ്പേ സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് വലിയകോലാഹളങ്ങും കൊലവിളികളും നടത്തിയ സംഘപരിവാരങ്ങളാണ്. അവസാനം സിനിമ പുറത്തിറക്കി കോടികൾ വാരിപ്പോയി. ശത്രുവിനെ തന്നെ തങ്ങളുടെ ഏറ്റവും വലിയ പ്രചാരകരാക്കി മാറ്റാൻ പത്മാവതിയുടെ അണിയറ പ്രവർത്തകർക്ക് സാധിച്ചു.
വിവാദം രണ്ട്: അഡാർ ലൗവ് സോങ്ങ്
ഇസ്ലാമിക ചരിത്രം സുന്ദരമായി ആവിഷ്ക്കരിക്കുന്ന ഒരു ഗാനം പ്രണയരംഗമായി ചിത്രീകരിച്ചത് ചിലരെ ചൊടിപ്പിച്ചിട്ടുണ്ട് എന്നത് സത്യമാണ് എനാൽ ഈ കാരണത്താൽ മുസ്ലിം സമുദായത്തിൽ നിന്ന് പ്രവാചകനിന്ദയുടെ പേരിൽ കാര്യമായ വിമർശനങ്ങൾ ഉണ്ടായതായി തോന്നുന്നില്ല. ഈ വിമർശനങ്ങളെ മുൻനിർത്തി സിനിമ പരമാവധി പ്രമോട്ട് ചെയ്യുകയെന്ന ചീപ്പ് തന്ത്രമാണ് അണിയറ പ്രവർത്തകർ പിന്നീട് പയറ്റിയത്. നാടകീയമായ പലതും തുടർന്ന് നടന്നു. ആരോ ഒരാൾ പോലീസിൽ പരാതി നൽകുമ്പോഴേക്കും പാട്ട് പിൻവലിക്കാൻ സംവിധായകൻ ഹൃദയവിശാലത കാണിക്കുന്നു. അൽപ്പം കഴിഞ്ഞ് പിൻവലിക്കൽ തീരുമാനം പിൻവലിച്ചതായി അദ്ദേഹം തന്നെ മാധ്യമങ്ങളെ അറിയിക്കന്നു.
ഈ നാടകീയത ഉണ്ടാക്കിയ മീഡിയ കവറേജും സിനിമാ പ്രൊമോഷനും കളക്ഷൻ എത്രത്തോളം ഉയർത്തുമെന്നത് കാത്തിരുന്ന് കാണാം
സന്തോഷ് പണ്ഡിറ്റ്
വിവാദങ്ങൾ മാത്രമല്ല വിമർശനങ്ങളും ചിലരെ പ്രസിദ്ധരാക്കാറുണ്ട് വിമർശനങ്ങളേയും പരിഹാസങ്ങളേയും ഇത്രത്തോളം പ്രയോജനപ്പെടുതിയ വ്യക്തി വേറെയുണ്ടാവില്ല. ജനങ്ങളുടെ പരിഹാസങ്ങളും ആക്ഷേപങ്ങളും പ്രസന്നവദനായി ഏറ്റുവാങ്ങുകയും കേവലം അഞ്ച് ലക്ഷം മുടക്കി കോടികൾ സമ്പാധിക്കുകയും ചെയ്ത ബുദ്ധിരാക്ഷസനാണ് അദ്ദേഹം.
ചുരുക്കത്തിൽ ഇങ്ങനെ സംഗ്രഹിക്കാം
Controversy is the best way of publicity
'വിവാദങ്ങളാണ് ഏറ്റവും നല്ല പബ്ലിസിറ്റി'
അതെ, ജാതിയേയോ മതത്തേയോ ചൊറിഞ് വിവാദങ്ങൾ സൃഷ്ടിച്ച് ആർക്കും ഇക്കാലത്ത് പ്രസിദ്ധരാകാമല്ലോ....
Comments
Post a Comment