എം.എം അക്ബർ ഭീകരവാദിയാകുന്നതെങ്ങനെ...?
ഫാസിസത്തെ പ്രതിരോധിക്കണമെന്ന് പറയുന്നവർ തന്നെ ഫാസിസത്തിന്റെ നരനായാട്ടിന് ഇരയായ എം.എം അക്ബർ സാഹിബിനെ ഭീകരവാദിയായും മതസ്പർധ വളത്തുന്നവനായും കാണുന്നിടത്താണ് ഒരു പരിധി വരെ ഫാസിസം വിജയിക്കുന്നതെന്നു പറയാം.
യഹൂദരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് ജനങ്ങളുടെ മൗനാനുവാദത്തോടെ അവരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്ലറുടെ ഗീബൽസിയൻ തന്ത്രമാണ് ഫാസിറ്റ് പ്രസ്ഥാനങ്ങൾ പയറ്റി കൊണ്ടിരിക്കുന്നത്.
ഗോഡ്സെ രാജ്യസ്നേഹിയും ഗാന്ധി രാജ്യദ്രോഹിയുമാകുന്ന കാലത്ത് അക്ബറെന്ന ഇസ്ലാമിക പ്രബോധകൻ രാജ്യദ്രോഹിയാകുന്നതിൽ അത്ഭുതമില്ല.
അക്ബർ സാഹിബിനെ മതസ്പർധ വളത്തുന്നവനായി കാണുന്നവരുടെ പ്രധാന സംശയം, മതസ്പർധ വളർത്തുന്നതായിരുന്നില്ലേ പീസ് സ്കൂളിലെ പാഠഭാഗം എന്നുള്ളതാണ്. ഉത്തരമിതാണ്, അമുസ്ലിം കുട്ടികൾക്ക് തങ്ങളുടെ വേദോപദേശങ്ങൾ പഠിപ്പിക്കപ്പെടുമ്പോൾ മുസ്ലിം കുട്ടികളെ മാത്രം പഠിപ്പിച്ചിരുന്ന ഇസ്ലാമിക് സ്റ്റഡീസിലാണ് പ്രസ്തുത പാo ഭാഗമുള്ളത്. ഒരാൾ ഇസ്ലാമിക വിശ്വാസത്തെപുൽകുമ്പോൾ നിർബന്ധമായും ഉരുവിടേണ്ട ശഹാദത്ത് (സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സ്രഷ്ടാവ് മാത്രമെ ആരാധനക്കർഹനൊള്ളുവെന്നും മുഹമ്മദ് നബി ദൈവദൂതനാണെന്നുമുള്ള സത്യസാക്ഷ്യം) പഠിപ്പിക്കുന്നതാണ് പാoഭാഗം.
അത് തന്നെയും കുട്ടികളുടെ മാനസിക നിലവാരത്തേക്കാൾ ഉയർന്നതാണെന്ന കാരണത്താൽ പ്രസ്തുത പാഠഭാഗം കുട്ടികളെ പഠിപ്പിക്കേണ്ടതില്ലന്ന് പീസ് ഫൗണ്ടേഷൻ മുമ്പേ തന്നെ അധ്യാകർക്ക് നിർദേശവും നൽകിയിരുന്നു.
പീസ് സ്ക്കൂളുമായും അക്ബർ സാഹിബുമായും ബന്ധപ്പെട്ട് തെറ്റിദ്ധാരണകളുള്ളവരെല്ലാം പീസിനേയോ എം.എം അക്ബറിനേയോ അറിയാത്തവരോ അറിയാൻ ശ്രമിക്കാത്തവരോ ആണെന്നതാണ് യാഥാർത്ഥ്യം.
അമുസ്ലിം സഹോദരങ്ങളായ അധ്യാപകരും രക്ഷിതാക്കളും തങ്ങളുടെ മക്കൾ പീസിൽ സുരക്ഷിതരാണെന്നും പീസിന്റെ രാജ്യസ്നേഹത്തിൽ സംശയമില്ലാത്തവരാണെന്നും പ്രഖ്രാപിച്ച് പീസിൽ പ്രതീക്ഷയർപ്പിക്കുമ്പോൾ ഫാസിസത്തിനെതിരെ പടനയിക്കുന്നുവെന്ന് പറയുന്നവർ തന്നെ ''ഇല്ല, അക്ബർ മതസ്പർധ പഠിപ്പിക്കുന്നവൻ തന്നെയാണെന്ന് " പറയുന്നത് പരോഷമായെങ്കിലും ആരെയാണ് സഹായിക്കുന്നതെന്ന് സ്വയം തിരിച്ചറിയാൻ ശ്രമിക്കട്ടെ.....
Comments
Post a Comment