ഓ ഫലസ്തീൻ
ഓ ഫലസ്തീൻ
നിന്റെ വിരിമാറിൽ വെടിയൊച്ച കേട്ട് ഞെട്ടിത്തെറിക്കുന്ന ബാല്യം
തകരുന്ന ദേവാലയങ്ങൾ
തകരാത്ത വിശ്വാസങ്ങൾ
മൂകം, വിഷാദം ശബ്ദമുഖരിതമീ വാഗ്ദത്ത ഭൂമി.
പൊട്ടിത്തെറിക്കുന്ന ഷെല്ലുകൾ
പൊട്ടിക്കരയും കുരുന്നുകൾ
ഓ ഫലസ്തീൻ
നിന്റെ മക്കൾ പൈദാഹത്താൽ നിലവിളിക്കുമ്പോൾ
സുഖമായി, സുഖനിദ്രയിലാണ്ടു ഞങ്ങൾ
നിന്റെ ദുഃഖവും നിലക്കാത്ത നിലവിളികളും കൺ കൊണ്ട് കണ്ടിട്ടും കാണത്ത പോൽ നടിച്ചു ഞങ്ങൾ
സർവ്വതും സഹിച്ചു നീ ...
നിന്റെ ചരമ ഗീതം രചിച്ചവർ ആനന്ദ നൃത്ത താണ്ഡവമാടവേ
അരുതെന്ന് പറയാൻ മുതിർന്നില്ല ഞങ്ങൾ
ഒരു തുള്ളി കണ്ണീർ പൊഴിച്ചില്ല ഞങ്ങൾ
ഓ ഫലസ്തീൻ മാപ്പരുളുക
Comments
Post a Comment