ഫാലസ്തീൻ അമ്മ പറഞ്ഞത്


അന്ന് ആ കുരുന്നിനെ പാടിയുറക്കവെ
പറഞ്ഞമ്മ, ഫാലസ്തീൻ കരളലിയും കഥ.
ഞെട്ടിയുണരും പൈതലിൻ കരച്ചിലിൽ തകർന്നമ്മ. 

കൈത്തലം, ചുമന്ന കവിൾത്തടം
കണ്ണീരു ചേർത്തവൾ ചുംബനം ചാർത്തിയുറക്കി.
ഈ മുഴക്കത്തിൽ മിഴിച്ച് നോക്കുന്നനെന്തിനു നീ വൃഥാ...

വെന്ത പകലുകൾ, നിദ്രാവിഹീന രാത്രികളൊടുങ്ങും പ്രഭാതമുയരും
നാം കണ്ട കിനാവുകൾ പുലരും.
ഇനിയെൻ കുരുന്ന് ഉറങ്ങുക
സുഖമായി ഉറങ്ങുക.....

നീ അനാഥനല്ല, അഗതിയല്ല
കളിക്കാൻ യന്ത്രത്തോക്കുകൾ
ഉടുക്കാൻ രക്തമേലങ്കികൾ
ചായ്ച്ചുറങ്ങാൻ പുകമേഘ പടലങ്ങൾ
ഇനിയെൻ കുരുന്ന് ഉറങ്ങുക
സുഖമായി ഉറങ്ങുക ....

ഒടുവിലായി ആ കുരുന്നിനെ ഖബറടക്കും മുമ്പ് അവൾ അവനെ ചേർത്തണച്ചിരുന്നു.
വിങ്ങിയചുണ്ടുകൾ കാതോട് ചേർത്തവൾ 
കാതിലായി എന്തോ പറഞ്ഞിരുന്നു.
ഇനിയെൻ കുരുന്ന് ഉറങ്ങുക
സുഖമായി ഉറങ്ങുക ....

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി