ഗുരുഭൂതർ
ഇരുൾ നീക്കി വഴിവെട്ടി
വിദ്യ തെളിയിച്ച ഗുരുഭൂതരേ..
ചോക്കും പൊടിയിലെ
വർണ്ണപ്പകിട്ടിൽ തെളിയുന്ന
മായാത്ത ഗുരുഭൂതരേ..
പിടയുമ്പോൾ എന്നെ
അച്ഛനായി ചേർത്തണച്ചു നീ.
ചിണുങ്ങുമ്പോൾ എന്നെ
അമ്മയായി വാരിപ്പുണർന്നു നീ.
കൂടെ കളിക്കാൻ
അനുജനായി കുറുമ്പിയായി
കൊച്ചനുജത്തിയായി മാറി നീ.
മാഞ്ഞ അക്ഷരക്കൂട്ടിലെ
മായാതെ ഹൃദയത്തിൽ
ശേഷിച്ച ഗുരുവചനമേ....
മധുരച്ചൂരൽ കൊതിക്കുന്ന
ഈ സായന്തനത്തിൽ
പിൻ ബെഞ്ചിലായെങ്കിലും
തിക്കി തിരക്കി ഞാനൊന്നിരിക്കട്ടെ....
Comments
Post a Comment