അക്ബർക്കയുടെ അസാനിദ്ധ്യം നികത്താനാകാത്ത വിടവുകൾ തീർക്കുന്നു
സമ്മേളനത്തിന്റെ തിരക്കിനിടയിൽ മുഖപുസ്തകം പരതാൻ സമയം ലഭിച്ചിരുന്നില്ല. സമാപന ദിവസം അർദ്ധരാത്രിയോടെയാണ് നെറ്റ്-വർക്ക് ക്ലിയറായത്. വ്യത്യസ്ഥ സെഷനുകളുടേയും പങ്കെടുത്ത പണ്ഡിതൻമാരുടേയും സാക്ഷികളായ ജനസഞ്ചയത്തിന്റേയും ചിത്രങ്ങളാൽ സോഷ്യൽ മീഡിയ നിറഞിരുന്നു.
നയനാനന്തത്തോടെ ചിത്രങ്ങൾ കാണുന്നതിനിടയിലാണ് അക്ബർ സാഹിബിന്റെ ഗൾഫിൽ നിന്നുള്ള കോൺഫ്രൻസ് വീഡിയോ കാണാനിടയായത്. ഞാൻ പങ്കെടുക്കാത്ത ആദ്യ മുജാഹിദ് സമ്മേളനമാണിതന്നും ഉപ്പയുടെ കൈ പിടിച്ച് സമ്മേളന നഗരിയിൽ വന്നതുമുതലുള്ള അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെക്കപ്പെട്ടപ്പോൾ ഏതൊരു മുജാഹിദ് പ്രവർത്തകനേയും പോലെ എന്റെ കണ്ണുകളും നിറഞ്ഞു. അക്ബർക്ക ഇല്ലാത്ത അല്ലെങ്കിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കാത്ത ആദ്യ സമ്മേളനം. മികച്ച സംഘാടകനായും പ്രോഗ്രാം ഓർഗനൈസറായും, പ്രഭാഷകനായും അദ്ദേഹം സമ്മേളനങ്ങളെ പ്രൗഢമാക്കിയിരുന്നു. എ.പിയുടേയും അക്ബർക്കയുടേയും അസാനിധ്യം നികത്താനാകാത്ത വിടവുകൾ തീർക്കുന്നു....
ഫറോവയുടെ തിട്ടൂരങ്ങൾക്ക് വിധേയനായതിൽ നിന്ന് പിന്നീട് സുരക്ഷിതമായി രക്ഷപ്പെട്ട് ഫറോവയുടെ പതനം കൺകൊണ്ട് കണ്ട മുസാനബിയിലേക്കുള്ള ദൂരവും ഫാസിസത്തിന്റെ ചങ്ങലകളിൽ നിന്ന് നിരപരാധിത്വം തെളിയിച്ച് ഇൻശാ.അല്ലാഹ് തിരിച്ച് വരുന്ന അക്ബർ സാഹിബിലേക്കുള്ള ദൂരം അകലെയല്ല.
ഫറോവയുടേയും കാറൂനിന്റെയും പതനങ്ങൾക്ക് മുമ്പിൽ ഭരണകൂട ഫാസിസത്തിന്റെ പതനം സമീപ ഭാവിയിൽ സുനിച്ഛിതമാണെന്ന് ഉറപ്പിക്കാം.
ഫറോവയിൽ നിന്ന് മൂസാ നബിയെ രക്ഷപ്പെടുത്തിയ റബ്ബിന് അസാധ്യമായതൊന്നും ഇല്ലല്ലോ.
(وَأُخْرَىٰ تُحِبُّونَهَا ۖ نَصْرٌ مِنَ اللَّهِ وَفَتْحٌ قَرِيبٌ ۗ وَبَشِّرِ الْمُؤْمِنِينَ)(61:13)
"അതെ, അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും ആസന്നമായ വിജയവും. (നബിയേ,) സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക "
Akbar Sahib will comeback soon...
ReplyDeleteInsha Allah
إن شاء الله
ReplyDeleteInsha Allah
ReplyDelete