ഞാനൊന്ന് എന്റെ മകളെ ചുംബിച്ചോട്ടേ.....



   സ്ക്കൂൾ കലോത്സവ നാടക വേദികളിൽ പോലും ബാലപീഢനങ്ങളും ബലാത്സഗങ്ങളുമാണ് മുഖ്യ പ്രമേയമായിത്തീർന്നിരിക്കുന്നത്. പീഢനങ്ങൾക്ക് വേണ്ടി മാത്രം പത്രങ്ങൾ പേജുകൾ നീക്കിവക്കുന്നു. എവിടെയും കാണുന്നതും കേൾക്കുന്നതും പീഢനം തന്നെ.
  ഇത്തരം കാഴ്ച്ചകളുടെ അതിപ്രസരണം മൂലം താൻ സുരക്ഷിതയെല്ലന്ന അരക്ഷിതാവസ്ഥ കൊച്ചു കുട്ടികളിൽ വരെ ഉടലെടുക്കുകയും സ്വന്തം പിതാവിനെ വരെ സംശയത്തോടെ നോക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ആർക്കും ആരെയും വിശ്വസിക്കനാകാത്ത അവസ്ഥ സംജാതമായിരിക്കുന്നു.


      ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ എം.മുകുന്ദന്റെ 'അച്ഛൻ' എന്ന കഥയുടെ നാടകാവിഷ്കാരത്തിലൂടെ തന്റെ മകളെ നിഷ്കളങ്കമായി സ്നേഹിക്കുന്ന ഒരച്ഛന്റെ സ്നേഹത്തെ വെറും കാമമായി മറ്റുള്ളവർ സംശയിക്കുന്ന അവസ്ഥയെ  കൃത്യമായി അവതരിപ്പിച്ചു. നിരപരാധിത്വം തെളിയുന്നത് വരെ ജനങ്ങളുടെ കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നു ആ അച്ഛന്. തന്റെ മകളെ നശിപ്പിച്ചത് താനെല്ലന്നു പറയേണ്ട ഗദികേട് എത്ര ഭയാനകമാണ്!





  ഇന്നത്തെ പിതാക്കൾ പെൺമക്കളെ ചുംബിക്കാത്തത് സ്നേഹമില്ലാഞിട്ടെല്ല മറിച്ച് പേടിച്ചിട്ടാണ്. ലൈഗീകാസാക്തിയുടെ ദുരമൂത്ത കാപാലികർ ചെയ്ത അതിക്രമങ്ങൾക്ക് പലപ്പോഴും ശിക്ഷയനുഭവിക്കുന്നത് അമ്മയേയും പെങ്ങളേയും തിരിച്ചറിഞ്ഞവരാണ്. ഗോവിന്ദച്ചാമിമാർ ഒരു പ്രയാസവും അനുഭവിക്കുന്നതായി തോന്നുന്നില്ല.
ഒരച്ഛൻ തന്റെ മക്കളെ സ്നേഹത്തോടെ തലോടുന്നത് പോലും പൊതു സമൂഹം സംശയത്തോടെയാണ് കാണുന്നുവെന്നത് വളരെ ദയനീയമാണ്.
  നാടകം അവസാനിക്കുന്നത് ''ഞാനൊന്ന് എന്റെ മകളെ ചുംബിച്ചോട്ടേ..... " എന്ന അച്ഛന്റെ അപേക്ഷയോടെയാണ്.  നിറഞ്ഞ കൈയ്യടിയോടെ നാടക അക്കാദമിയിലെ സദസ്സ് ആ വാക്കുകൾ ഏറ്റെടുത്തു.
മക്കളെ സ്നേഹിക്കുക നിഷ്കളങ്കമായി.......
പീഢന വാർത്തകൾ നമ്മുക്കിടയിൽ അകലങ്ങൾ തീർക്കാതിരിക്കട്ടെ

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി