വിഘടിത ശ്രമങ്ങൾ അപഹാസ്യമാണ്


   മുജാഹിദ് പ്രസ്ഥാനത്തിന്റെ പുനരേകീകരണം ആത്മാഭിമാനത്തോടെയാണ് മുജാഹിദ്‌ പ്രവർത്തകർ ഏറ്റെടുത്തത്. മുജാഹിദ് പ്രസ്ഥാനത്തോട് മമത പുലർത്തുന്നവരും വ്യത്യസ്ഥമായ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരും 'നവോത്ഥാന പ്രസ്ഥാനത്തിന്റെ ' ഐക്യം ഏറെ പ്രതീക്ഷയോടെയാണ് വീക്ഷിച്ചത്.
     കോഴിക്കോട് കടപ്പുറത്ത് ചേർന്ന പ്രഥമ 'ഐക്യപ്പെരുന്നാൾ ' മഹാസമ്മേളനത്തിൽ ഒത്തുചേർന്ന മുജാഹിദുകൾ അനുഭവിച്ച ആത്മ നിർവൃതി അനർവചനീയ്യമാണ്.
     വ്യത്യസ്ഥ കോണുകളിൽ നിന്നും ഒരേ ദിശയിലേക്ക് മാത്സര്യത്തോടെ പ്രവർത്തിച്ചിരുന്ന ഇരു സംഘങ്ങൾക്കിടയിൽ 14 വർഷത്തെ കാലം തീർത്ത വിടവുകൾ ആഴമേറിയതാണ്. ഈ കാലയളവിൽ നാം പരസ്പരം അന്യരായി തീരുകയായിരുന്നു.
  നമുക്കിടയിൽ പുതിയ സൗഹൃദങ്ങൾക്കും നവീന ദഅവാ സംരംഭങ്ങൾക്കും വഴിയൊരുക്കിയ മുജാഹിദ് ഐക്യം യഥാസ്ഥിക വിഭാഗത്തിനേറ്റ ശക്തമായ പ്രഹരമായിരുന്നു.
   ഈ തണൽമരം പിഴുതെറിയാൻ ശ്രമങ്ങളുണ്ടാകുമ്പോഴും ആദർശ പ്രശോഭിതമായ തണലിൽ നിന്നും അകലാൻ ചിലർ വെമ്പൽ കൊള്ളുമ്പോഴും നിഷ്കളങ്കരായ മുജാഹിദ് പ്രവർത്തകരുടെ ഹൃദയം പിടയുകയാണ്. 


      സഹിഷ്ണുതയും, വിട്ടുവീഴ്ച്ചയും, പരസ്പര ബഹുമാനവും, ഹൃദയവിശാലതയും കൂടെ കൂട്ടുകയും വിക്യമായ സംസാരങ്ങളും, രഹസ്യമീറ്റിങ്ങുകളും, പക്ഷപാധിത്വവും പാടെ ഒഴിവാക്കുകയും ആദർശത്തിൽ നിന്നും അകലാത്ത കാലത്തോളം നേതൃത്വത്തെ അനുസരിക്കുകയും ചെയ്താൽ മാത്രമെ തുടർന്നും ഐക്യം പുലർത്താൻ സാധ്യമാവുകയൊള്ളുവെന്ന് ഓരോ പ്രവർത്തകരും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
    മുജാഹിദ് ഐക്യത്തിൽ നിന്നും പാഠം ഉൾകൊണ്ട് യഥാസ്ഥികർ പോലും ഐക്യത്തിനൊരുങ്ങുമ്പോൾ ഒരുപാട് നിസ്വാർത്ഥരുടെ പരിശ്രമങ്ങളാലും പ്രാർത്ഥനകളാലും സ്ഥാപിതമായ 'മുജാഹിദ് ഐക്യ'ത്തിന് വിഘാതം സൃഷ്ടിക്കുന്നത് മാപ്പ് അർഹിക്കാത്ത  അപരാധമാണെന്ന് വിഘടിത സഹോദരങ്ങൾ തിരിച്ചറിയണമെന്ന്  സ്നേഹത്തോടെ ഉണർത്തുന്നു.




Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി