ഞാനൊരു ഹാഫിളായി കാണാൻ ഉപ്പ കൊതിച്ചുകാണില്ലേ...



ഫുൾ A+ നിറവിൽ ഞാനവനെ വീണ്ടും കണ്ടു. രണ്ട് വർഷങ്ങൾക്ക് മുമ്പെഴുതിയ ഓർമ്മക്കുറിപ്പുകൾ വീണ്ടും ചികഞ്ഞെടുക്കുന്നു.



      ഇന്ന് തികച്ചും യാദൃച്ചികമായി ജാമിഅ സലഫിയ്യ ഹിഫ്ള് കുട്ടികളുടെ ഈ വര്‍ഷത്തെ അവസാന ഒത്തുചേരലില്‍ പങ്കെ‍ടുക്കാന്‍ സാധിച്ചു. വിശുദ്ധ ഖുര്‍ആന്‍ പഠനം കഴിഞ്ഞ് പിരിഞ്ഞ് പോകുന്നവരും വിധിയുണ്ടെങ്ങില്‍ അടുത്ത വര്‍ഷം വീണ്ടും കാണാം എന്ന് പറഞ്ഞ് താല്‍കാലികമായി പിരിഞ്ഞ് പോകുന്നവരും അവരില്‍ ഉണ്ടായിരുന്നു. അവര്‍ പരസ്പരം ഓര്‍മ്മകള്‍ പങ്കുവെച്ചു.
   അന്ന് അവനും അവന്‍റെ കഥ പറഞ്ഞു. ചുറ്റും കൂടിയവരുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴികി. അവന്‍റെ  വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. ഇടറിയ സ്വരത്തില്‍ അവന്‍ പറഞ്ഞു തുടങ്ങി കണ്ണീരില്‍ കുതിര്‍ന്നതായിരുന്നു ഹോസ്റ്റല്‍ ജീവിതത്തിലെ ആദ്യ ദിനങ്ങള്‍ ഖുര്‍ആന്‍ പഠിച്ചാല്‍ ലഭിക്കുന്ന പ്രതിഫലം പറഞ്ഞും കൊച്ച് കൊച്ച് കഥകള്‍ പറഞ്ഞും ഉമ്മയും ഉപ്പയും എന്റെ കണ്ണീരു തുടക്കാന്‍ ശ്രമിച്ചു. ഈ കാലത്ത് സകൂളില്‍ പോകാതെ എങ്ങിനെയെന്ന നാട്ടുകാരുടെ ചോദ്യം എന്നേയും എന്‍റെ കുടുംബത്തേയും വിടാതെ പിന്‍തുടര്‍ന്നു കൊണ്ടിരുന്നു.
   ഒരിക്കൽ അപ്രതീക്ഷിതമായി ഉപ്പ  ചോദിച്ചു ഈ വര്‍ഷം തന്നെ നിനക്ക് ഹാഫിള് ആകാന്‍ സാധിക്കുമോ?  എനിക്കത് ചിന്തിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. ഞാന്‍ മണിക്കൂറുകളും ദിവസങ്ങളും കൂട്ടി കുറച്ച് നോക്കി. ഉപ്പ ആദ്യമായും ഒരു കാര്യം ആവശ്യപ്പെട്ടതാണ് അതെ ഞാന്‍ ഒരു  ഹാഫിള് ആയി കാണണമെന്ന്. അടുത്ത വര്‍ഷം സകൂളില്‍ പോകാനും വാപ്പയുടെ ആഗ്രഹം സാധിച്ച് കൊടുക്കാനും വേണ്ടി പിന്നീട് ഉറക്കമില്ലാത്ത രാവുകള്‍ പാടുപെട്ടു..
ഉപ്പയുടെ ആഗ്രഹം സാധിച്ച് കൊടുക്കണം, മുഴുവന്‍ പഠിച്ച് ഓടി വന്ന് ഉപ്പയെ വാരിപുണരണം, ഉപ്പാക്ക് ആ നെറ്റിയിൽ  മുത്തം കൊടുക്കണം ഞാന്‍ മനസ്സിൽ കുറിച്ചു.
 ഇന്ന്  ഞാനും ഒരു ഹാഫിള് ആണ്‌ പക്ഷെ...
ഇത് പറയുമ്പോള്‍ അവന്‍റെ  കണ്ണു നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. എന്തിനാ അവന്‍ കരയുന്നത് ? ഒന്നും മനസ്സിലായില്ല അർധ വിരാമത്തിന് ശേഷം വേദനയോടെ അവന്‍ തുടർന്നു എന്‍റെ ഉപ്പയുടെ ആഗ്രഹം സാധിച്ച് കൊടുക്കാനും ഹാഫിള്  ആയിഉപ്പാന്നു പറഞ്ഞ് ഓടി ചെല്ലാനും എനിക്കി സാധിക്കാതെ പോയെല്ലോ...
ഏതാനും ഏടുകൾ മാത്രം അവശേഷിക്കെ  ഈ മോന്‍റെ സന്തോഷം കാണാന്‍ നില്‍ക്കാതെ  الله ന്‍റെ അലംഘനീയമായ വിധിക്കി   ഉപ്പ കീഴടങ്ങി.
 ഞാന്‍  ഓടി വരുന്നതും നോക്കി  ഉപ്പ കാത്തിരുന്നിട്ടുണ്ടാവില്ലേ?....
ഞാന്‍ ഒരു  ഹാഫിള് ആയി കാണാൻ  ഉപ്പ കൊതിച്ചിട്ടുണ്ടാകില്ലേ..?
കുറച്ച്  കൂടി പരിശ്രമിച്ചിരുന്നെങ്കില്‍ ഉപ്പയുടെ കണ്ണടയും മുമ്പേ എനിക്ക് അതിന്....
വാക്കുകള്‍ പൂര്‍ത്തീകരിക്കാനാവാതെ അവന്‍ അവസാനിപ്പിച്ചു. സദസ്സ് നിശ്ശബ്ദമായി.
   അവന്റെ ഉപ്പ സ്വര്‍ഗത്തില്‍ സ്വര്‍ണ്ണക്കിരീടം അണിഞ്ഞ് അവനെ വരവേല്‍ക്കുമെന്ന് നമ്മുക്ക് ആശിക്കാം ഒപ്പം  അവര്‍ക്കായ് പ്രാര്‍ത്ഥിക്കാം..
 മക്കളുടെ മതപഠനത്തിന്റെ കാര്യത്തിൽ യാതൊരു ശ്രദ്ധയും കാണിക്കാത്ത ഉപ്പമാരെന്ന നിലയിൽ നമ്മുക്ക് സ്വയം അപലപിക്കുകയും ചെയ്യാം...

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി