കുർആൻ തുറന്നിരിക്കട്ടെ ...
സുഹൃത്തേ,
പരിശുദ്ധമായ റമളാൻ മാസം വന്നണഞ്ഞിട്ടും വിശുദ്ധ ഖുർആൻ ഓതാനോ പഠിക്കാനോ നമ്മുക്ക് സമയമില്ലന്നോ ?....
🖊അല്ലാഹു പറയുന്നു:
(അന്ന്) റസൂല്‍ (സ്വ) പറയും: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനത ഈ ഖുര്‍ആനിനെ അഗണ്യമാക്കിതള്ളിക്കളഞ്ഞിരിക്കുന്നു 📖 (വി.ഖു 25:30)
ഈ റമളാനിൽ ഖുർആൻ പൂർണമായി ഒരു തവണയെങ്കിലും ഓതാൻ കഴിഞ്ഞില്ലെങ്കിൽ നാം ഖുർആന്റെ അനുയായി ആണെന്ന് പറയുന്നത് നിരർത്ഥകമല്ലേ?
ഓരോ നമസ്ക്കാരങ്ങളുടേയും മുമ്പോ ശേഷമോ ആയി രണ്ട് പേജ് വീതം നമ്മുക്ക് ഓതാൻ സാധിക്കില്ലേ?📝
എങ്കിൽ ഒരു വഖ്ത്തിൽ 4 പേജ് മാത്രം
ഒരു ദിവസം കൊണ്ട് 5*4=20 പേജ്
30 ദിവസം കൊണ്ട് 30*20= 600 പേജ്
ഇനി ഒരു നാല് പേജും കൂടി ഓതിയാൽ 604 പേജുകൾ📝 ആയി.
ഈ രീതി തുടർന്നാൽ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഖുർആൻ പരിപൂർണ്ണമായി ഒാതാൻ നമ്മുക്ക് സാധിക്കും ഇൻ ഷാ ആല്ലാഹ്... 😊
സുഹൃത്തേ,
ഇനിയും മടിച്ച് നിൽക്കാൻ സമയമില്ല വരൂ,
നമ്മുടെ മുസ്ഹഫുകൾ തുറന്നിരിക്കട്ടെ ..... 📜
Comments
Post a Comment