ആ ഉമ്മയോട് ഈദ് മുബാറക്ക് പറയാൻ നമുക്ക് ധൈര്യമുണ്ടോ.....?

   

   നമുക്ക് എങ്ങിനെയാണ് ഈദാശംസകൾ കൈമാറാൻ സാധിക്കുന്നത്?
മുഹബ്ബത്തിന്റെ മുന്തിരിത്തേനും മുന്തിരച്ചാറും എങ്ങിനെ നുകരാൻ കഴിയും?
അയൽ പ്രദേശത്ത് നിന്ന് പോലും നമ്മുടെ സഹോദരങ്ങളുടെ ദീനരോധനങ്ങൾ മുഴങ്ങുമ്പോൾ..... നമ്മുടെ സഹോദരി ഹാദിയ വീട്ട് തടങ്ങലിൽ തടവ് പുള്ളിയെ പോലെ കഴിയുമ്പോൾ.....    ഹരിയാനയിലെ ഹാഫിള് ജുനൈദിന്റെ  പച്ച മാംസം മാംസവെറിയൻമാർ കൊത്തിനുറക്കിയിട്ട് അവന്റെ രക്തത്തിന്റെ ഗന്ധം പരുക്കുമ്പോൾ മകനെ കാത്തിരിക്കുന്ന ആ ഉമ്മയോട് ഈദ് മുബാറക് പറയാൻ നമുക്ക് ധൈര്യമുണ്ടോ?
എന്ത് പറഞ്ഞ് നാം അവരെ സമാശ്വസിപ്പിക്കും?
ഇതൊരു നിത്യസംഭവമാണെല്ലോയെന്ന് പറഞ്ഞാൽ പ്രശ്നം അവസാനിക്കുമോ?
നമുക്ക് പ്രതികരിക്കാം....
ഫാസിസത്തിന്റെ നരനായാട്ടിനെതിരെ നമുക്ക് പ്രതിരോധിക്കാം.
"സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം" (വി.ഖു 3: 200)
ഈ പ്രതിരോധത്തിനൊരൽപ്പം വ്യത്യസ്ത്ഥയുണ്ട്. പ്രകോപനങ്ങൾക്ക് വശം വദനായ അവിവേകിയുടെ പ്രതിരോധമല്ല. ശത്രു വിന്റെ കുതന്ത്രമറിഞ്ഞ് വിവേകത്തോടെയുള്ളൊരു പ്രതിരോധം!
ഇസ്ലാമോഫോബിയയുടെ കരിംപുക പടരുന്ന വര്‍ത്തമാന കാലത്ത് ഇതര സമുദായാഗങ്ങളുടെ ഹൃത്തടങ്ങളിൽ നിന്നും 'ഇസ്ലാം പേടി'യകറ്റി സമാധാനത്തിന്റേയും സ്നേഹത്തിന്റെയും ഇസ്ലാമികദർശനത്തെ ഈദ് സന്ദേശമായി കൈമാറിക്കൊണ്ട് നമുക്ക് പരസ്പരം ആശംസകൾ നേരാം 'ഈദ് മുബാറക് '
تقبل الله منا ومنكم 

Comments

Post a Comment

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി