തോൽപ്പിക്കാനാകുമോ വിശ്വാസിയെ...?

തകർന്നടിഞ്ഞ മസ്ജിദുകളുടെ ഓരത്തിരുന്ന് നമസ്ക്കരിക്കുന്ന ഫലസ്തീനികളിൽ നിന്നു തന്നെയാണ് അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ നാം പഠിക്കേണ്ടത്. എത്രകാലമായി നിലക്കാത്ത പോരാട്ടങ്ങൾ തുടങ്ങിയിട്ട് ഇപ്പോഴും അവർ തളർന്നിട്ടില്ല. ഈ നോമ്പ് കാലത്തും കാഴ്ച്ചകൾ വ്യത്യസ്ഥമല്ല. അവർ തോക്കിൻ മുനയിൽ നോമ്പ് എടുക്കുകയും തുറക്കുകയും ചെയ്യുന്നു. ഫാസിസം അരങ്ങ് തകർത്ത് ഫണം വിടർത്തിയാടുന്ന ഈ കാലത്ത് ആധുനിക ഇന്ത്യയിലെ മുസ്ലീങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്നവർ ഏറെയാണ്. അതിൽ മുസ്ലീങ്ങളും ഇസ്ലാമിനോട് അനുഭാവം വെച്ച് പുലർത്തുന്ന അമുസ്ലീങ്ങളുമുണ്ട്. യഥാർത്ഥത്തിൽ ഇസ് ലാമിക ചരിത്രം ഒരാവർത്തി വായിച്ചാൽ ഈ ആശങ്കക്ക് ഇടമില്ല.. പ്രവാചക ചരിതമെങ്കിലും വായിച്ചാൽ മതി. മക്കയിൽ നീണ്ട 13 വർഷം നബിയും അനുചരരും കൊടിയ പീഢനങ്ങളും പ്രതിസന്ധികളും സഹിച്ചാണ് ജീവിച്ചത് എന്നിട്ടും ഇസ്ലാം കളങ്കപ്പെടുകയോ ഇസ് ലാം വളർന്നുവെന്നല്ലാതെ തകരുകയോ ചെയ്തില്ല. ലോകം കണ്ട എക്കാലത്തേയും വലിയ സ്വേച്ചാതിപതികളായ ഫറോവയുടെയും നബ്രൂതിന്റെയും കാലത്താണ് മൂസാ നബിയും ഇബ്രാഹീം നബിയും ജീവിച്ചതെന്ന് കൂടി ഓർക്കണം. ...