അതിനവൻ ഭാരമല്ല സർ, എന്റെ ഭാഗമാണ് 💞

   വലിയ കുന്നിൻ ചെരിവിലൂടെ ചലനമറ്റ   സഹോദരനെ തോളത്തിരുത്തി ഉച്ചിയിലേക്ക് അവൻ ഓടിക്കയറി. കണ്ടു നിന്നവർക്ക് ആശ്ചര്യം. അവരിലാരോ ഒരാൾ ചോദിച്ചു. ഇത്രയും ഭാരം  നിനക്ക് ഒറ്റക്ക് താങ്ങാനാകുമോ...? ഉത്തരം പെട്ടെന്ന് വന്നു. 'അതിനവൻ ഭാരമല്ല സർ, എന്റെ ഭാഗമാണ്. എന്റെ ചോരയാണ്.'
   സ്നേഹത്തിന് മുന്നിൽ ഭാരമായി ഒന്നുമില്ല. ഏത് ഭാരവും ഭാഗമായി അലിയുന്നു. ബൈബിൾ വചനങ്ങൾ കടമെടുക്കാം
''സ്നേഹം സകലതും സഹിക്കുന്നു
സകലതും വിശ്വസിക്കുന്നു
സകലതും പ്രത്യാശിക്കുന്നു
സകലതും അതിജയിക്കുന്നു ''
സ്നേഹ ഭാജനത്തിന് വേണ്ടി എന്തും ചെയ്യാൻ മനുഷ്യൻ തയ്യാറാകുന്നു. ഖൈസിനെ മജ്നൂനാക്കിയത് അതായിരുന്നല്ലോ.
  അപ്പോൾ  നമ്മുടെ നാഥൻ നമ്മുടെ സ്നേഹ ഭാജനമാകുന്നുവെങ്കിൽ   അവനോടുള്ള തുറന്ന സംസാരങ്ങൾ (നമസ്ക്കാരം) നമുക്ക് ഭാരമാകുന്നതെങ്ങിനെയാണ്...?
ആരാധനകൾ ഭാരമായി തീരുന്നതിനർഥം റബ്ബിനോട് സ്നേഹമില്ലന്നോ സ്നേഹം പ്രകടിപ്പിക്കുന്നില്ലന്നോ അല്ലേ...?
   ജീവിതം റബ്ബിനോടുള്ള സ്നേഹം കൊണ്ട് നിറക്കുക. പിന്നെ ഇഷ്ട ഭാജനത്തിനായി ജീവിക്കുക അപ്പോൾ ഒന്നും ഭാരമാകില്ല. അവന് വേണ്ടി നിർവഹിക്കുന്ന ആരാധനകളെല്ലാം നമ്മുടെ ഭാഗമായി തീരുന്നത് കാണാം.

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം