പ്രതീക്ഷകൾ അവസാനിക്കുന്നില്ല 💞
ചോര വാർന്നൊലിക്കുന്നവനായാണ് ഖബ്ബാബ് നബിയെ കാണാൻ വന്നത് 'അങ്ങ് ഇത് കാണുന്നില്ലേ..? ഖുറൈശീ പീഢന മുറകൾ നാൾക്കുനാൾ വർധിക്കുകയാണല്ലോ..
ഉണ്ടെന്നോ ഇല്ലെന്നോ തിരുമേനി മറുപടി പറഞ്ഞില്ല. യമനിലെ സൻആയിൽ നിന്ന് ഹള്റ മൗത്തിലേക്ക് ഒരാൾക്ക് നിർഭയത്വത്തോടെ യാത്ര പോകാൻ സാധ്യമാകുന്ന ഒരു കാലം വരും ഖബ്ബാബ് എന്ന് പറഞ്ഞ് പ്രതീക്ഷയുടെ പുതിയ നാമ്പുകൾ സ്വഹാബാക്കളുടെ മനസിലിട്ടും ആസന്നമായ റബ്ബിന്റെ സഹായത്തെ ഓർമിപ്പിച്ച് കൊണ്ടുമാണ് അവിടുന്ന് മറുപടി പറഞ്ഞത്
മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഓലമേഞ്ഞ മദീനയിലെ പള്ളിയിലിരുന്നാണ് ഈ ഉമ്മത്ത് റോമും പേർഷ്യയും അടക്കിവാഴുമെന്ന് അവിടുന്ന് പറയുന്നതും
സ്വന്തമായി ഒരു നാടോ രാജ്യമോ ഇല്ലാതെ മദീനയിലേക്ക് അഭയാർത്ഥിയായി പലയാനം
ചെയ്യുമ്പോഴെല്ലേ കിസ്റയുടെ വളകൾ നിന്റെ കരങ്ങളിൽ വരുന്ന കാലം വരും സുറാക്കാ എന്ന് പറഞ്ഞ് സുറാക്കയെ അത്ഭുതപ്പെടുത്തിയത്.
അതെ പ്രതീക്ഷകൾ അവസാനിക്കുന്നില്ല.പ്രതീക്ഷ നിലക്കുമ്പോഴാണ് നിരാശ ജനിക്കുന്നത് കാർമേഘകെട്ടിനിടയിലും തെളിഞ്ഞ മേഘക്കീറുകൾ കാണുന്ന വിശ്വാസിക്ക് നിരാശകളില്ല. ചില പ്രതീക്ഷകളാണ് അവനെ മുന്നോട്ട് നയിക്കാൻ പ്രേരിപ്പിക്കുന്നത് പോലും ചില സ്വപ്നങ്ങളെന്ന പോൽ

Comments
Post a Comment