ഉമ്മയുടെ ശേഷിപ്പുകൾ
ഉമ്മനിൻ തട്ടം തക്കത്തിൽ
ഞാനതു കട്ടെടുത്തു.
നെഞ്ചിലായ് ചേർത്തുവെച്ചു.
നീ തൊടാൻ പനിച്ചൂട് നടിച്ചു.
പുണരാൻ വിറയാർന്നു നിന്നു.
ഈ മുറിക്കുള്ളിൽ നീ ഒഴിച്ച്
എല്ലാം എനിക്കുണ്ട്.
എങ്കിലും ശുന്യമാണെൻ പ്രപഞ്ചം.
നിൻ ഗന്ധം ഈ ഭൂവിൽ
അലിയാതെ വേറിട്ടു നിൽപ്പൂ.
നീ നട്ടതെല്ലാം വളർന്ന് പോയി.
നീ തൊട്ടതെല്ലാം തളിർത്ത് പോയി.
ഉമ്മായെന്ന വിളിയാളം ഉത്തരം
കിട്ടാതെ തട്ടിയും തടഞ്ഞും
എവിടെയോ വീണുപോയി
മുത്തിക്കമ്മലിൻ നാദം ഇപ്പോഴും കാതിൽ
ചൊന്ന മൊഴികൾ ഈരടികളായി നാവിൽ
കാച്ചിയും കുപ്പായവും കല്ലുമാലയും
കാഴ്ച്ചയിൽ മായാത്ത മുദ്രയായി
അകത്തളം ഭേധിച്ചു
കരിമുക്ത പുതുവസ്ത്രം ധരിച്ചു
മക്കളെ തിരയാതെ നിദ്രപൂണ്ടു
അന്നാദ്യമായി നീ പതിവുതെറ്റിച്ചു
ഏകയായി യാത്രയായി.
Mabrook....bye ameermuthu
ReplyDelete