നീ തൊടാൻ കൊതിച്ചവരില്ലേ...?


    മറ്റാരുമല്ല, മാതാപിതാക്കൾ തന്നെ. നമ്മുടെ കാരുണ്യത്തിന്റെ കുടക്കീഴിൽ ഈറനണിയാൻ ആഗ്രഹിച്ചവരും അർഹതപ്പെട്ടവരുമായവർ. അവർ പനിച്ചപ്പോൾ കൊതിച്ചത് ഡോക്റ്റർ കുറിച്ച് കൊടുത്ത മെഡിസിനുകൾ ആയിരുന്നില്ല. നമ്മുടെ സ്പർശവും താലോടലുമായിരുന്നു.     മരുന്നിനേക്കാൾ ഊറ്റമുണ്ട് പ്രീയപ്പെട്ടവരുടെ തലോടലുകൾക്ക്. ചിലരുടെ സ്പർശമേറ്റാൽ ഏത് രോഗവും പമ്പ കടക്കുന്നു. ക്ഷണവേഗത്തിൽ ഹൃദയം  തൊടാൻ അതിന് കഴിയുന്നു.
എന്നിട്ടും,
ഉപ്പയെ /ഉമ്മയെ നാം തൊടാറുണ്ടോ..?
വാർധക്യം ചുളിച്ച തൊലികൾ നാം തലോടാറുണ്ടോ...?
ആ നെറ്റിത്തടത്തിൽ മൃദുചുംബനമേകാറുണ്ടോ.?
കാലം വിദൂര വിടവുകൾ തീർത്തിരിക്കുന്നു.
റഫീഖ് അഹമ്മദിന്റെ കവിത ആത്മഗതം പോലെ ഓർത്ത് പാടാം
'തൊട്ടിലാട്ടിയ കൈകൾ തൊട്ട കാലമേ മറന്നു
ഇന്നുമീ ഉണർച്ചയിൽ ഉറങ്ങി തീരുന്നു ഞാൻ '
  അവരുടെ കബറിൻമേൽ മുളച്ച് പൊന്തിയ കളകൾ പറിക്കുന്നതിന് മുമ്പേ  ഹൃദയം തൊടാം, തലോടാം നമുക്ക്

#ramadan

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം