നാം ദു:ഖിക്കാതിരിക്കാൻ...💞
ദു:ഖിക്കാതിരിക്കാൻ ചെറിയൊരു വിദ്യ കാതിൽ കാതിലോതാം
നബി വചനമാണ് '' താഴെ ഉള്ളവരിലേക്ക് നോക്കുകയും മുകളിലുള്ളവരിലേക്ക് നോക്കാതിരിക്കുകയും ചെയ്യുവിൻ അല്ലാഹു തന്ന അനുഗ്രഹങ്ങൾ അവമതിച്ച് കാണാതിരിക്കാൻ വേണ്ടിയത്രേ അത് ''
എത്ര സത്യം സുന്ദരം ഈ വാക്കുകൾ!
നാം ദുഃഖിച്ചതെപ്പോഴാണ്..?
പാവപ്പെട്ടവന്റെ പട്ടിണിക്കൂര കണ്ടല്ല പണക്കാരന്റെ പത്രാസ് കണ്ടാണ് പലപ്പോഴും നാം ദു:ഖിച്ചിട്ടുള്ളത്.
അപ്പോൾ മുകളിലോട്ട് നോക്കാതിരുന്നാൽ പ്രശ്നം തീർന്നില്ലേ.?
അത്താഴപട്ടിണിക്കാരെ കാണുമ്പോൾ നമ്മുടെ ഭക്ഷണം 'നല്ല ഭക്ഷണ'മാകുന്നു. പായ് വിരിക്കാൻ കടയടക്കുന്നതും കാത്തിരിക്കുന്ന തലചായ്ക്കാൻ ഇടമില്ലാത്തവരെ കാണുമ്പോൾ നമ്മുടെ വീട് 'കൊട്ടാര'മാകുന്നു. ടെക്സ്റ്റയിൽസിന്റെ പുറത്ത് നാട്ടപ്പെട്ട ഡോള് കണ്ട് അത് ഞാനായിരുന്നെങ്കിൽ ആ വസ്ത്രമെനിക്ക് അണിയാമായിരുന്നല്ലോയെന്ന് കൊതിച്ച് പോകുന്ന അനാഥ ബാല്യം കാണുബോൾ നമ്മുടെ വസ്ത്രം മുന്തിയ ബ്രേൻഡായും നമുക്ക് അനുഭവ
ബോധ്യമാകും. ഇതാണ് ജ്ഞാനികളുടെ മനസംതൃപ്തിക്ക് പിന്നിലെ മഹാരഹസ്യം
നമ്മുടെ കണ്ണുകൾ താഴോട്ടാകുമ്പോൾ കൈകൾ മേലോട്ടുയർന്ന് നാഥനെ സ്തുതിച്ച് പോകും അൽഹംദുലില്ലാഹ്..
Comments
Post a Comment