ഈ ലോകം തോറ്റവരുടെ കൂടിയാണ്

     രീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ കൂടിയ ഒരു ചടങ്ങിൽ, പ്രൊഫസർ എം എൻ വിജയൻ മാഷ്‌ നടത്തിയ ഒരു പ്രസംഗത്തിൽ നിന്നും…

” ഈ മീറ്റിങ്ങിൽ വന്നിരിക്കുന്ന കുട്ടികൾ വിജയികളായി സമ്മാനം വാങ്ങാൻ വന്നിരിക്കുന്നവരാണ്, നല്ല കാര്യം.

പക്ഷെ, സമ്മാനം വാങ്ങാൻ കഴിയാത്ത കുട്ടികൾ എവിടെയൊക്കെയോ ഉണ്ട്.
ഇവിടെ വരാത്ത കുട്ടികളുണ്ട്,
പത്രങ്ങളാൽ വേട്ടയാടപ്പെടാത്ത കുട്ടികളുണ്ട്,
കളർ ചിത്രങ്ങളായി തീരാൻ സാധിക്കാതെ പോകുന്ന കുട്ടികളുണ്ട്.

ഇത് നമ്മുടെ വെളിച്ചത്തിന്റെ ഒരു മറുപുറമാണ്.

ഇവിടെ എന്തുണ്ട് എന്നതു മാത്രമല്ല, എന്തില്ല എന്നതുകൂടി ചിന്താവിഷയമായി തീരേണ്ടതുണ്ട്.

ജയിച്ചവരെ കാണുമ്പോൾ, തോറ്റവരെവിടെ എന്ന അന്വേഷണം നമ്മുടെ സമൂഹത്തിൽ പ്രസക്തമായി തീരേണ്ടതുണ്ട്.

ഞാൻ ജോലി ചെയ്തിരുന്ന തലശ്ശേരി ബ്രണ്ണൻ കോളേജിൽ ജോലിക്കപേക്ഷിക്കുകയും, വേണ്ടത്ര വിവരമില്ല എന്ന പേരിൽ ജോലി ലഭിക്കാതെ പോവുകയും ചെയ്ത ഒരു
“മണ്ടനാണ് ” ചങ്ങമ്പുഴ.

പക്ഷെ, അദ്ദേഹത്തിന്റെ മരണ ശേഷം അതേ കോളേജിൽ ജോലി ചെയ്ത പലരും ഇതേ ചങ്ങമ്പുഴയെ പറ്റി തീസിസ് എഴുതി ഡോക്ടറേറ്റ് വാങ്ങി എന്നതാണ് കാലത്തിന്റെ പ്രതികാരം !

ഗാന്ധിജി എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല.

ഐൻസ്റ്റീനും എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല.

SSLC മുതൽ എഴുതിയ എല്ലാ പരീക്ഷകളിലും തോറ്റ വ്യക്തിയാണ് ഇടപ്പള്ളി രാഘവൻപിള്ള.

ഇത് പരാജയപ്പെടുന്നവരുടെ കൂടി ലോകമാണ്.

ജയിച്ചു വരുന്ന വിദ്യാർഥികൾക്കൊപ്പം തന്നെ, ജീവിതത്തിൽ പരാജയം സംഭവിക്കുന്നവരെക്കൊണ്ടും നിറയുന്ന ഒരു ലോകമാണിതെന്നും, അവർ ലോകത്തിനു ജയിക്കുന്നവരെ പോലെ തന്നെ ആവശ്യമായ ഒരു ഉപകരണമാണെന്നും ഉള്ള ബോധം നമുക്കുണ്ടാകണം…”

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം