ഞാനല്ലാതെ വേറെ ആര് പൊറുക്കാനാണ് ആയിശാ.. 💞




    കയ്യിൽ ഒരൽപ്പം കറിയുമായാണ് തിരുമേനി അന്ന് ആയിശാബീവിയുടെ വീട്ടിലേക്ക് വന്നത്. മറ്റൊരു ഭാര്യയുടേതാണെന്നറിഞ്ഞപ്പോൾ ബീവിയുടെ പെൺ സഹജ ഈർശത ഉണർന്ന്  മുഖത്ത് കാർമേഘകെട്ടുപോലെ അടിഞ്ഞ് കൂടി. ബീവി പാത്രം ഒറ്റത്തട്ടിന് പൊട്ടിച്ചു കളഞ്ഞു. ഈ അപ്രതീക്ഷിത വികാര വിക്ഷേപണത്തിൽ അവിടെന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഒരു കുട്ടിയെ പോലെ പാത്രം പെറുക്കിയെടുത്ത് നിലം വൃത്തിയാക്കി റൂമിന്റെ ഒരു മൂലയിൽ പോയിരുന്നു മൗനം ദീക്ഷിച്ചു.
   പ്രിയതമന്റെ മൗനത്തിൽ ബീവി വേദനിച്ചു. അതങ്ങിനെയാണല്ലോ പ്രിയപ്പെട്ടവരുടെ മൗനം വല്ലാത്ത വേദന തന്നെ. ചിലപ്പോൾ നല്ല ശിക്ഷണവും.
   തെറ്റ് ബോധ്യമായ അവർ നബിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞു. അങ്ങേക്ക് എന്നെ പ്രഹരിക്കാമായിരുന്നല്ലോ... ഒന്ന് ശകാരിക്കുകയെങ്കിലും ആകാമായിരുന്നു. ഈ മൗനം അസഹ്യമാണ് നബിയെ പൊറുക്കുക..... അവർ തേങ്ങി.
  ബീവിയുടെ കാർകൂന്തൽ തഴുകി അവിടെന്ന് പറഞ്ഞു. ഏയ് സാരമില്ല ആയിശാ ഞാനല്ലാതെ വേറെ ആരാ നിനക്ക് പൊറുത്ത് തരിക. ഞാനത്   മറന്നു കളഞ്ഞല്ലോ....
   നമ്മളിലൊരാളുടെ അവിവേകത്തിൽ അപരന് അണിയാവുന്ന വിവേകത്തിന്റെ രണ്ട് രത്നമാലകൾ അവിടെന്ന് ഇവിടം പഠിപ്പിക്കുകയാണ്. ഒന്ന് യുക്തി പൂര്‍ണ്ണമായ  മൗനം  മറ്റൊന്ന് അതിരുകളില്ലാത്ത  വിട്ടുവീഴ്ച്ച. ഒരു കുഞ്ഞുണ്ണിക്കവിതയിൽ നമുക്ക് അവസാനിപ്പിക്കാം
'കൂടെ പൊറുക്കാൻ കൂടെ കൂടെ പൊറുക്കുക '

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം