ആ വജ്രായുധം നിങ്ങൾ ഉപയോഗിച്ചുവോ..?
ഘോരവനത്തിലൂടെ ദിവസ്സങ്ങളോളം യാത്ര ചെയ്യുകയാണയാൾ. തന്റെ മുന്നിലേക്ക് ചാടി വീഴുന്ന വന്യജീവികളെ തുരത്തിയോടിക്കാൻ കഴിയുന്നതും വിഷപ്പടക്കാനുള്ള കായ്കനികൾ സ്വന്തമാക്കാനും ഉതകുന്ന മൂർച്ചയേറിയ ഒരായുധവുമായിട്ടാണ് അവന്റെ നടപ്പ്.
തന്റെ ഭാണ്ഡത്തിലെ മൂർച്ചയേറിയ ആ വജ്രായുധം ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കാതെ ശത്രുക്കൾക്ക് മുന്നിൽ പരിഭ്രമിച്ച് ഓടിമറയുന്ന
ആ പഥികനെ നാം എന്ത് വിളിക്കും?
വിഡ്ഢി.....
നമ്മുടെ ഡിക്ഷ്ണറിയിൽ പേരുകളേറെയാണ്...
സുഹൃത്തേ,
ആ വിഡ്ഢിയായ പഥികൻ നാം തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ?
ഇബ്നു ഖയ്യിം (റ) പറഞ്ഞു:
'പ്രാർത്ഥനയും സഹായതേട്ടവും വിശ്വാസിയുടെ ആയുധമാണ്'
അതെ,
പ്രാർത്ഥന ആയുധമാണ്.
സ്രഷ്ടാവ് സമ്മാനിച്ച വജ്രായുധം.
എന്നാൽ സുഹൃത്തേ, വഴിയറിയാതിടറുമ്പോൾ ആ ആയുധം ഉപയോഗിച്ചിട്ടുണ്ടോ?
ജീവിത പ്രശ്നങ്ങളിൽ ആ ആയുധം ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ ?
വേദനകളും വ്യഥകളുമകറ്റാൻ ആ ആയുധം ഉപയോഗപ്പെടുത്തിട്ടുണ്ടോ?
ഇല്ലെങ്കിൽ,
ആ മൂഢനായ പഥികൻ നാം തന്നെയാണ്!!
Dua is weapon of mumin
ReplyDelete