എന്റെ നോമ്പ്കാല സ്മരണകൾ ഭാഗം: രണ്ട്
അനുഭവം
എനിക്കിന്ന് രണ്ട് നോമ്പുണ്ട്ട്ടോ...
ഒരൽപ്പം തരികിടകളൊക്ക ഉണ്ടങ്കിലും ഞാനും എന്റെ സുഹുത്തുകളും ഒരു നമസ്കാരം പോലും അക്കാലങ്ങളിൽ ഒഴിവാക്കിയിരുന്നില്ല.
നിസ്ക്കാരവും പ്രസംഗവും കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും തീർത്തും ക്ഷീണിതനായിക്കാണും. ഉറക്കം അതിന്റെ മൂർദ്ദന്യാവസ്ഥ പ്രാപിച്ചിരിക്കും. നാളെ എന്തായാലും നോമ്പെടുക്കണമെന്ന് മനസ്സിലുറപ്പിച്ച് ഉറക്കത്തിലേക്ക് വഴുതി വീഴും.
പിറ്റേന്ന് ഉറക്കമുണർന്ന് മിഴികൾ തുറക്കുമ്പോൾ പകൽ സൂര്യൻ വെയ്ലായി പെയ്തിറങ്ങുന്ന കാഴ്ച്ചയാണ് കാണുക. അപ്പോഴേക്കും ആ സത്യം എനിക്ക് ബോധ്യപ്പെടും.
''എന്റെ റബ്ബേ എങ്ങിനെ ഞാൻ നോമ്പ് നോൽക്കും ഉമ്മയെന്നെ അത്താഴത്തിന് വിളിച്ചില്ലല്ലോ'' ...
ദേഷ്യവും നിരാശയും എന്റെയാ കുഞ്ഞു മനസ്സിനെ അലോസലപ്പെടുത്തിയിരിക്കാം. "ഉമ്മാ'' .... ഞാൻ ബെഡ് റൂമിൽ നിന്നും അലറിവിളിക്കും
"നിങ്ങളെന്നെ പറ്റിച്ചൂലേ.....?"
കാര്യം മനസ്സിലാക്കിയ ഉമ്മ അടുത്ത് വരുമ്പോഴേക്കും ഒച്ചപ്പാടുകളും അലമാലകളും കൊണ്ട് വീടൊന്നു കുലുക്കിക്കാണും. അത്തായത്തിന് വിളിച്ചിട്ടും എഴുന്നേൽക്കാതിരുന്നതാണെന്ന സത്യം തൽക്കാലം ഞാൻ അങ്ങ് വിസ്മരിക്കും.
നിലക്കാത്ത കരച്ചിലവസാനിപ്പിക്കാൻ അവസാനം ഉമ്മ തന്നെ ഒരു പോംവഴി പറഞ്ഞ് തരും.
"സാരില്ല്യാ, നിനക്കിനിയും നോമ്പെടുക്കാലോ ഇപ്പൊ ചായ കുടിച്ച് നീയും നോമ്പെടുത്തോളൂ....."
ഓ..... ആശ്വാസമായി. നോമ്പ് നഷ്ടപ്പെട്ടില്ലല്ലോ....
അങ്ങനെ ചായ കുടിച്ച് ഞാനും നോമ്പെടുത്തു. ഒന്നല്ല ഒരു പാട് നോമ്പുകൾ.
ഇതിനു മുമ്പും ഞങ്ങൾ നോമ്പ് നോൽക്കാറുണ്ട്ട്ടോ....
അരനോമ്പുകളാണ് ഞങ്ങളുടെ നോമ്പുകൾ. ഉച്ചവരെ നോമ്പെടുക്കും ചോറ് കാണുമ്പോൾ മുറിക്കും മൃഷ്ടാന ഭോജനത്തിന് ശേഷം നോമ്പ് പിന്നെയും തുടരും അങ്ങനെ മറ്റുള്ളവർക്ക് ഒരു നോമ്പും എനിക്ക് എന്നും രണ്ട് നോമ്പും.
വെകുന്നേരം നല്ല കടി കണ്ടാൽ അന്ന് അരനോമ്പിലൊതുക്കും. എങ്ങിനെയാണെങ്കിലും റമളാൻ കഴിയുമ്പോൾ വീട്ടിലേറ്റവും നോമ്പ് എനിക്ക് തന്നെയാകും....
അല്ലാഹ് .... ആ കാലങ്ങളിലെ വൃതശുദ്ധി ഇന്നെനിക്ക് കൈമോശപ്പെട്ട് പോയോ ? അറിയില്ല......
തുടരും....
ഭാഗം 3 സമൂസയിലേക്കുറ്റ് നോക്കുന്ന കണ്ണുകൾ!
ഭാഗം 3 സമൂസയിലേക്കുറ്റ് നോക്കുന്ന കണ്ണുകൾ!
പഴയ ഓർമ്മകൾ അഴവിറക്കാൻ സാധിച്ചു. നന്ദി.
ReplyDeleteമനോഹരം
ReplyDelete